അമേരിക്കയുടെ ആണവശേഷി വര്‍ധിപ്പിക്കണം: ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കയുടെ സുരക്ഷാ മാനദണ്ഡങ്ങളില്‍ വലിയ മാറ്റങ്ങള്‍ വേണമെന്ന നിര്‍ദേശവുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഇതിന്റെ ഭാഗമായി യു.എസിന്റെ ആണവശേഷി വര്‍ധിപ്പിക്കണമെന്നും പ്രത്യേകിച്ച് ലോകത്തിന് ആണവായുധങ്ങളെ സംബന്ധിച്ചുള്ള അവബോധം വരുന്ന ഈ സന്ദര്‍ഭത്തില്‍ എന്നുമാണ് ട്രംപ് പറഞ്ഞത്. കഴിഞ്ഞ ദിവസം ട്വിറ്ററിലാണ് അദ്ദഹം ഇക്കാര്യ കുറിച്ചത്. എന്നാല്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ട്രംപ് ഇപ്പോള്‍ ഇത്തരം പ്രസ്താവന നടത്തിയതെന്ന് വ്യക്തമല്ല.

നേരത്തെ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും റഷ്യയുടെ ആണവശേഷി വര്‍ധിപ്പിക്കുമെന്ന് പ്രസ്താവന നടത്തിയിരുന്നു. ജനുവരി 20നാണ് ട്രംപ് ഔദ്യോഗികമായി അമേരിക്കയുടെ പ്രസിഡന്റ് പദവി ഏറ്റെടുക്കുക. ഇതിനകം നിരവധി പ്രസ്താവനകള്‍ നടത്തിയ ട്രംപിന്റെ പല തീരുമാനങ്ങളും ഏറെ വിവാദമുയരുകയും അമേരിക്കന്‍ ജനതയുടെ തന്നെ പ്രതിഷേധത്തിന് വകവെക്കുകയും ചെയ്തിരുന്നു.

Loading...