കേരളത്തില്‍ ആത്മഹത്യകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യാനിരക്ക് കൊല്ലത്ത്

ന്യൂഡല്‍ഹി. ഇന്ത്യയില്‍ 2021ലെ കണക്കുകള്‍ അനുസരിച്ച് ഏറ്റവും കൂടുതല്‍ ആത്മഹത്യ നിരക്ക് കൊല്ലം നഗരത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തോളം പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. എന്നാല്‍ കൊല്ലം നഗരത്തില്‍ മാത്രം 43.9 ശതമാനമാണ് കൊല്ലം നഗരത്തിലെ ആത്മഹത്യ നിരക്ക്. നാഷ്ണല്‍ ക്രൈം റിക്കോഡ് ബ്യൂറോയുടെ കണക്ക് പ്രകാരമാണ് പുതിയ റിപ്പോര്‍ട്ട്.

2021-ല്‍ 487 പേരാണ് കൊല്ലം നഗരത്തില്‍ നടന്നത്. ജനസംഖ്യയില്‍ ഒരു ലക്ഷം പേരില്‍ എത്ര ആത്മഹത്യ നടക്കുന്നുവെന്ന കണക്ക് അനുസരിച്ചാണ് ആത്മഹത്യ നിരക്ക് കണക്കാക്കുന്നത്. 11.1 ലക്ഷമാണ് കൊല്ലം നഗരത്തിലെ ജനസംഖ്യ. ആത്മഹത്യ നിരക്കില്‍ കൊല്ലത്തിന് പിന്നില്‍ പശ്ചിമ ബംഗാളിലെ അസന്‍സോള്‍ നഗരമാണ്. ഇവിടെ 38.5 ശതമാനമാണ് ആത്മഹത്യ നിരക്ക്.

Loading...

ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഒരോവര്‍ഷവും കൂടിവരുകയാണ്. 2020ല്‍ 1.53 ലക്ഷം പേരാണ് ആത്മഹത്യ ചെയ്തതെങ്കില്‍. കഴിഞ്ഞ വര്‍ഷം 164033 പേരാണ് ആത്മഹത്യ ചെയ്തത്. സംസ്ഥാനങ്ങളുടെ കണക്കുകള്‍ അനുസരിച്ച് മഹാരാഷ്ട്രയിലാണ് കൂടുതല്‍ ആത്മഹത്യകള്‍ നടന്നത്. 22207 പേരാണ് മഹരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ കുടുംബപ്രശ്‌നങ്ങളാണ് മിക്ക ആത്മഹത്യയ്ക്കും കാരണം. കേരളത്തില്‍ കൂട്ട ആത്മഹത്യകളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 12 കൂട്ട ആത്മഹത്യകളാണ് നടന്നത്. ഇതില്‍ 26 പേര്‍ മരിച്ചു. കൂട്ട ആത്മഹത്യകളുടെ ലിസ്റ്റില്‍ കേരളം നാലാമതാണ്. തമിഴ്‌നാടാണ് ഒന്നാമത്.