തിരുവനന്തപുരത്ത് കന്യാസ്ത്രീകൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ഒരു മരണം

തിരുവനന്തപുരം: കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി ഒരു മരണം. തിരുവനന്തപുരം പോങ്ങുംമൂട് പ്രവർത്തിക്കുന്ന സോേട്ടഴ്സ് ഓഫ് മേരി സഭയിലെ സിസ്റ്റർ ഗ്രേസ് മാത്യുവാണ് മരിച്ചത്.55 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിൽ കഴിയുകയാണ്. തൃശ്ശൂരിൽ നിന്നും നെടുമങ്ങാട്ടേയക്ക് വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പിരപ്പൻകോട് വച്ചാണ് അപകടം സംഭവിക്കുകയായിരുന്നു.