എവിടെയായാലും ഇരകൾക്കൊപ്പം; കന്യാസ്ത്രീക്ക് പിന്തുണയുമായി നിരണം ഭദ്രാസനാധിപന്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്ക് പിന്തുണയുമായി യാക്കോബായ നിരണം ഭദ്രസനാധിപന്‍റെ . രാഷ്ട്രീയത്തിലായാലും സഭയിലായാലും ഇരകള്‍ക്കൊപ്പമെന്ന് ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് ഗീവർഗീസ് മാര്‍ കൂറിലോസിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

Loading...

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതി മിഷണറീസ് ഓഫ് ജീസസ് തള്ളി. ആരോപണം വാസ്തവ വിരുദ്ധമാണെന്നും കന്യാസ്ത്രീകളുടെ സമരം അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്ന് മിഷണറീസ് ഓഫ് ജീസസ് അറിയിച്ചു.