‘ദൈവത്തിന്റെ മാലാഖമാര്‍ ആണെന്നൊക്കെ പറഞ്ഞു ഒരു സമൂഹം നെഞ്ചില്‍ ഏറ്റുമ്പോള്‍ ഞങ്ങള്‍ക്ക് തന്നെ അറിയാം നിശ്ചിത കാലത്തിന്റെ ഓഫര്‍ ആണെന്ന്..’; വൈറലായി നഴ്‌സിന്റെ കുറിപ്പ്

കൊറോണ വ്യാപിക്കാന്‍ തുടങ്ങിയതോടെ ഏവരും വീടുകളില്‍ ഒതുങ്ങി കൂടുമ്പോള്‍ അതിന് സാധിക്കാത്ത ചിലരുണ്ട്. സ്വന്തം ജീവന്‍ പോലും പണയം വെച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. ആരോഗ്യ പ്രവര്‍ത്തകരാണ് ഏറെ അഭിനന്ദനം അര്‍ഹിക്കുന്നത്. അതില്‍ പ്രത്യേകിച്ചും നഴ്‌സുമാര്‍. സ്വന്തം വീട്ടില്‍ പോകാനോ ഉറ്റവരെയും ഉടയവരെയും ഒരു നോക്ക് കാണാനോ സാധിക്കാതെ ആശുപത്രികളില്‍ കോവിഡ് 19 രോഗികള്‍ക്ക് ശുശ്രൂഷ നല്‍കി തുടരുന്ന നിരവധി നേഴ്‌സുമാരുണ്ട്. ഇത്തരത്തില്‍ ഒരു നഴ്‌സ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്.

ഉറ്റവരെയും ഉടയവരെയും ഒരു നോക്ക് കാണാന്‍ സാധിക്കുന്നില്ല എന്ന് മാത്രമല്ല, സമൂഹം തങ്ങളെ ഒറ്റപ്പെടുത്തുന്നുണ്ടെന്നും തുറന്ന് പറയുകയാണ് പ്രശാന്തി മിനി എന്ന നേഴ്‌സ്. കോവിഡ് 19 നെതിരെ പോരാടുന്ന നഴ്‌സുമാര്‍ അനുഭവിക്കുന്ന മാനസീക ബുദ്ധിമുട്ടിന്റെ മറ്റൊരു കണ്ണുനിറപ്പിക്കുന്ന അനുഭവം ആണ് പ്രശാന്തി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Loading...

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..

ദൈവത്തിന്റെ മാലാഖ മാര്‍ ആണെന്നൊക്കെ പറഞ്ഞു ഒരു സമൂഹം നെഞ്ചില്‍ ഏറ്റുമ്പോള്‍ ഞങ്ങള്‍ക് തന്നെ അറിയാം നിശ്ചിത കാലത്തിന്റെ ഓഫര്‍ ആണെന്ന്.. നഴ്‌സ് ആയത് കൊണ്ട് കടകളില്‍ പോലും കയറ്റുന്നില്ല..ഞങ്ങള്‍ക്കും personal needs ഉണ്ട്..സമൂഹത്തില്‍ ഒരു വിലയും ഇന്നും ആരും തരുന്നില്ല .. കടയില്‍ പോയപ്പോള്‍ ഒരു ചേച്ചി നിങ്ങടെ ഹോസ്പിറ്റലില്‍ corona ഉണ്ടോന്ന് ചോദിച്ചു അതും കടയുടെ വെളിയില്‍ നിര്‍ത്തിക്കൊണ്ടാണ് ചോദിച്ചത്.. ഇല്ലെങ്കില്‍ അകത്തു കേറിക്കോളാന്‍ പറഞ്ഞു. ഇന്നലെ vegetable വാങ്ങാന്‍ പോയപ്പോഴും ingane. ഞങ്ങള്‍ നേഴ്‌സ് ആണെന്ന് കരുതിയുള്ള ഈ അയിത്തം ഒരു സാധാരണ മനുഷ്യനോട് ഉള്ള പരിഗണന പോലും കിട്ടുന്നില്ല .. U stay home we work for u എന്നൊക്കെ പറഞ്ഞിട്ട് എന്തിനാ.. വെറുതെ പറയാം.. അത്രേ ullu.. but എനിക്ക് abhimaname ഉള്ളു i m a NURSE എന്ന് പറയാന്‍…