മലയാളി നേഴ്സുമാരെ കുവൈറ്റിന്‌ വേണ്ട: പാരയായത് നമ്മുടെ നിയമം

കൊച്ചി: ലക്ഷങ്ങൾ മുടക്കി പഠിച്ച് എടുക്കാൽ പൊങ്ങാത്ത കടം തലയിലേറ്റുന്ന മലയാളി നേഴ്സുമാരുടെ കുടുംബങ്ങൾക്ക് കനത്ത പ്രഹരം. കുവൈറ്റിലേക്ക് ഇന്ത്യൻ നേഴ്സുമാരേ വേണ്ട. അവർ ഫിലിപ്പീൻസിലേക്ക് വൻ റിക്രൂട്ട്മെനായി പോയി കഴിഞ്ഞു. കുവൈറ്റിലേക്ക് 3മാസത്തിനുള്ളിൽ 4000 നേഴ്സുമാരെ ആവശ്യമുണ്ട്. ഇതിൽ മലയാളികൾക്ക് ഒരു ചാൻസും കിട്ടില്ലെന്ന് ഉറപ്പായി.സ്വകാര്യറിക്രൂട്ടിങ്‌ ഏജന്‍സികളില്‍ നിന്നുള്ള ചൂഷണത്തിനു പരിഹാരം തേടിയാണു പുതിയ നയം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതെങ്കിലും അത്‌ നഴ്‌സുമാര്‍ക്കു തിരിച്ചടിയായി. കഴിഞ്ഞവര്‍ഷം മേയ്‌ 30 നാണു പുതിയ നയം സര്‍ക്കാര്‍ നടപ്പിലാക്കിയത്‌. അതുപ്രകാരം റിക്രൂട്ട്‌മെന്റ്‌ എംബസികള്‍ വഴിയാക്കുകയും 18 രാജ്യങ്ങളില്‍ നഴ്‌സുമാരായി ജോലി ലഭിക്കുന്നതിന്‌ എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ കേന്ദ്രം നിര്‍ബന്ധമാക്കുകയും ചെയ്‌തിരുന്നു.

പാരയയത് നമ്മുടെ നിയമം

Loading...

അനധികൃത റിക്രൂട്ട്മെന്റുകൾ തടയാൻ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയമം നമുക്ക് തന്നെ പാരയായയി. അനേകായിരം പേരുടെ വിദേശ തൊഴിൽ കളയാൻ പുതിയ പരിഷ്കാരത്തിനായി. ഒന്നര വർഷത്തിലധികമായി 60000 ത്തോളം നേഴ്സുമാരുടെ റിക്രൂട്ട്മെന്റാണ്‌ മുടങ്ങിയത്. കേരളത്തിനാണ്‌ കനത്ത ആഘാതമാമാണിത്. വിദേശ ആരോഗ്യ മന്ത്രാലയങ്ങളിലേക്കു റിക്രൂട്ട്‌മെന്റ്‌ നടന്നിട്ട്‌ ഒന്നര വര്‍ഷത്തിലേറെയായി. നോര്‍ക്ക, ഒഡേപെക്‌ (കേരളം) ഒ.എം.സി. (തമിഴ്‌നാട്‌) എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രം റിക്രൂട്ട്‌മെന്റുകള്‍ നിജപ്പെടുത്തിയതും വേണ്ടത്ര സജ്‌ജീകരണങ്ങള്‍ ഒരുക്കാത്തതുമാണ്‌ റിക്രൂട്ട്‌മെന്റുകള്‍ താറുമാറാകാന്‍ കാരണം.

”പരിഷ്കാരങ്ങൾ നാട്ടുകാരായ കുട്ടികളുടെ പള്ളക്കടിക്കുകയായിരുന്നു. നമ്മുടെ പണി കളയുന്ന തുഗ്ലക് നിയമമായി ഇതിനേ പലരും വിലയിരുത്തി. ഐ.ടി. സംവിധാനം വികസിച്ചിട്ടും കേന്ദ്ര സർക്കാർ ഹൈടക്ക് രീതിയിലും, ഇലക്ട്രോണിക് എമിഗ്രേഷനും ഉള്ള മാർഗം നടപ്പാക്കിയില്ല. ചൊവ്വയിലേക്ക് മംഗൾ യാനേ അയച്ച് വീമ്പിളക്കിയ ഇന്ത്യക്ക് നേഴ്സുമാരെ സുരക്ഷിതമായി വിദേശത്ത് ജോലിക്ക് അയക്കാൻ ഒരു സോഫ്റ്റ് വേർ പോലും വികസിപ്പിക്കാൻ സാധിച്ചില്ല എന്നത് നാക്കേടാണ്‌”.

ഗൾഫ് രാജ്യങ്ങൾ തലവേദനക്കില്ല

ഇന്ത്യയുടെ എല്ലാ നിയമങ്ങളും പാലിച്ച് ഇവിടെ നിന്നും റിക്രൂട്മെന്റുകൾ നറ്റത്താൻ ഗൾഫ് രാജ്യങ്ങൾ ഒരുക്കമല്ല. എന്തിനധികം നൂലാമാലകളും, ചുവപ്പുനാടകളും എന്നാണ്‌ ഗൾഫ് രാജ്യങ്ങളുടെ നിലപാട്‌. കുറഞ്ഞ വേതനത്തിൽ ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നേഴ്സുമാർ സുലഭമാണ്‌. സർക്കാരിന്റെ ഊരാക്കുടുക്കും ഇല്ല.നിലവിലെ നിയമമനുസരിച്ച്‌ 18 ഇ.സി.ആര്‍. രാജ്യങ്ങളില്‍ നഴ്‌സുമാരുടെ നിയമനത്തിനു പ്ര?ട്ടക്‌ടര്‍ ഓഫ്‌ എമിഗ്രന്റ്‌സ്‌ ഓഫീസുകളില്‍നിന്നുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ വേണം. യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്‌, ബഹ്‌റൈന്‍, മലേഷ്യ, ലിബിയ, ജോര്‍ദാന്‍, യെമന്‍, സുഡാന്‍, അഫ്‌ഗാന്‍, ഇന്തോനീഷ്യ, സിറിയ, ലബനന്‍, തായ്‌ലന്‍ഡ്‌, ഇറാഖ്‌ എന്നിവയാണ്‌ ഇ.സി.ആര്‍. രാജ്യങ്ങള്‍. വിദേശത്തു നഴ്‌സുമാരെ ആവശ്യമുള്ള തൊഴില്‍ സ്‌ഥാപനം ഇന്ത്യന്‍ എംബസികളില്‍ രജിസ്‌റ്റര്‍ ചെയ്യണം. ഇന്ത്യയിലെ മറ്റേതെങ്കിലും റിക്രൂട്ട്‌മെന്റ്‌ ഏജന്‍സിക്കു വിദേശത്തുനിന്നു നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ അവര്‍ പ്രവാസികാര്യമന്ത്രാലയത്തില്‍നിന്നു പ്രത്യേക അനുമതി തേടണം. ഓരോ രാജ്യത്തിന്റെ കാര്യത്തിലും വെവ്വേറെ അനുമതി വാങ്ങിയിരിക്കണം.ഈ ഊരാക്കുടുക്കിലേക്ക് വരാൻ വയ്യ എന്ന നിലപാടാണ്‌ കൗവൈറ്റ് അടക്കമുള്ള രാജ്യങ്ങൾക്ക്.