യുഎന്‍എയുടെ സമരം വിജയം കണ്ടു: നഴ്‌സുമാരുടെ അടിസ്ഥാനവേതനത്തില്‍ തീരുമാനം

തിരുവനന്തപുരം: ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ നഴ്‌സുമാരുടെ അടിസ്ഥാനവേതനം 20,000 രൂപയാക്കി മാറ്റിയെന്ന തീരുമാനം എടുക്കുകയായിരുന്നു. ഇതോടെ സമരം ഒത്തുതീര്‍പ്പാക്കിയെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അമ്പത് കിടക്കകള് വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം ഇരുപതിനായിരം രൂപയാക്കി. അതിന് മുകളില് കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം നിശ്ചയിക്കുന്നതിന് സംസ്ഥാന സര്ക്കാര് ഔദ്യോഗിക സമിതിയെ നിയോഗിക്കും. നഴ്‌സിംഗ് ട്രെയിനിമാരുടെ സ്‌റ്റൈപന്ഡ് കാലാനുസൃതമായി വര്ധിപ്പിക്കാനും തീരുമാനിച്ചു. ട്രെയിനിംഗ് പീരിഡ് സംബന്ധിച്ച കാര്യവും സമിതി പരിഗണിച്ച് നിര്‌ദ്ദേശം നല്കും.