നിയന്ത്രണം ചതിയായി…നേഴ്സുമാർക്ക് വിദേശത്തേക്കുള്ള വാതിൽ അടഞ്ഞു

നേഴ്സിങ്ങ് റിക്രൂട്ട്മെന്റ് രംഗത്തേ ഏജസികളുടെ കൊള്ളയും, തുടർന്ന് കേന്ദ്ര സർക്കാർ നടപ്പാക്കിയ പരിഷ്കാരവും വിദേശ തൊഴിൽ സ്വപ്നം കണ്ട നേഴ്സുമാർക്ക് കനത്ത തിരിച്ചടിയായി. രാജ്യത്തേ   മാന്യമായതും, വിദേശത്തേക്ക് ഏറ്റവും അധികം അവസരമുള്ളതുമായ സ്കിൽഡ് പ്രഫഷണൽ അവസരമാണ്‌ ഇന്ത്യക്കാർക്ക് ഇതുമൂലം നഷ്ടപെട്ടത്.ഒരു വർഷത്തിൽ ഒന്നര ലക്ഷത്തിലധികം നേഴ്സുമാർ രാജ്യത്തിന്റെ പലഭാഗത്തുനിന്നും വിദേശത്തേക്ക് പോയികൊണ്ടിരുന്നതാണ്‌. ഇപ്പോൾ അത് വെറും 4000ത്തിൽ താഴെയായി. കേരളത്തിൽ 25000ത്തിലധികം നേഴ്സുമാർ ഒരു വർഷം വിദേശത്തേക്കും ഗൾഫിലേക്കും ജോലി ലഭിച്ച് പോയിരുന്നത് മുൻ വർഷം വെറും 1400ൽ ഒതുങ്ങി. വിദേശ മോഹം ലക്ഷ്യം വയ്ച്ച് 3മുതൽ 6ലക്ഷം വരെ വിദ്യാഭ്യാസ ലോൺ എടുത്ത് പഠിക്കുന്ന കുട്ടികളുടെ കുടുംബം ഇനി വഴിയാധാരമാകും. മാത്രമല്ല ലക്ഷകണക്കിന്‌ നേഴ്സുമാർക്ക് തൊഴിൽ നല്കാനും ഉള്ളവർക്ക് മെച്ചപ്പെട്ട വേതനം ലഭിക്കാതെയും നരകിക്കും. വിദ്യാഭ്യാസ രംഗത്തും തകർച്ചയുണ്ടാകും.പല നേഴ്സിങ്ങ് കോളേജുകളും ഇപ്പോൾ തന്നെ കുട്ടികളേ കിട്ടാതെ പ്രതിസന്ധിയിലാണ്‌.

നിയന്ത്രണം ഫലത്തില്‍ നഴ്‌സിങ്‌ മേഖലയിലെ വിദേശജോലി എന്ന സാധ്യതതന്നെ ഇല്ലാതാക്കി.ഒഡപെക്‌ വഴി 900 നഴ്‌സുമാരും നോര്‍ക്ക റൂട്ട്‌സ്‌ വഴി 500 നഴ്‌സുമാരുമാണ്‌ വിദേശത്ത്‌ എത്തിയത്‌. ഈ രണ്ട്‌ ഏജന്‍സികള്‍ക്കു മാത്രമാണ്‌ സംസ്‌ഥാനത്തുനിന്ന്‌ നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റിന്‌ അനുമതിയുള്ളത്‌.

Loading...

സ്വകാര്യ ഏജന്‍സികളുടെ റിക്രൂട്ട്‌മെന്റ്‌ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതാണു നിലവിലെ തിരിച്ചടിക്കു കാരണം. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 30 മുതലാണ്‌ വിദേശ നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റ്‌ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി പരിമിതപ്പെടുത്തിയത്‌. അന്ന്‌ കുവൈത്ത്‌ അടക്കമുള്ള 18 ഇ.സി.ആര്‍. രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്തിരുന്നു. അവര്‍ ഫിലിപ്പീന്‍സ്‌, ശ്രീലങ്ക, ബംഗ്ലാദേശ്‌, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്നു നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്‌തതും തിരിച്ചടിയായിരുന്നു.ഇതിനിടെ കര്‍ശന ഉപാധികളോടെ സ്വകാര്യ റിക്രൂട്ട്‌മെന്റ്‌ സ്‌ഥാപനങ്ങള്‍ക്കുതന്നെ റിക്രൂട്ട്‌മെന്റുകള്‍ നല്‍കാനുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും വിജയം കണ്ടില്ല. ഇതിനിടെ കര്‍ശന ഉപാധികളോടെ സ്വകാര്യ റിക്രൂട്ട്‌മെന്റ്‌ സ്‌ഥാപനങ്ങള്‍ക്കുതന്നെ റിക്രൂട്ട്‌മെന്റുകള്‍ നല്‍കാനുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും വിജയം കണ്ടില്ല.