എന്‍.വൈ.എം.സി എല്ലാവര്‍ഷവും 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി നടത്തുന്ന സോക്കര്‍ കോച്ചിംഗ് ക്യാമ്പിനു തുടക്കമായി. എന്‍.വൈ.എം.സി വൈസ് പ്രസിഡന്റ് രാജു പറമ്പില്‍ നേതൃത്വം കൊടുക്കുന്ന ഈ കോച്ചിംഗ് ക്യാമ്പിലേക്ക് എല്ലാ മലയാളി കുട്ടികളേയും ഹാര്‍ദവമായി സ്വാഗതം ചെയ്തു.

soccorturnament_pic2

Loading...

എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും വൈകുന്നേരം 5 മണിക്ക് ക്യൂന്‍സ് കൗണ്ടി ഫാം സോക്കര്‍ ഫീല്‍ഡില്‍ ട്രെയിനിംഗ് ഉണ്ടായിരിക്കുന്നതാണ്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ട്രെയിനിംഗ് നടത്തുന്നത്. ഡേവിഡ് ഫെരേര ട്രെയിനിംഗിന് നേതൃത്വം നല്‍കുന്നതാണ്. പ്രൊഫഷല്‍ ട്രെയിനറായ അദ്ദേഹത്തിന്റെ സേവനം എല്ലാവരും വിനിയോഗിക്കണമെന്ന് സഖറിയാ മത്തായി ആഹ്വാനം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാക്ക് 917 208 1714, രാജു പറമ്പില്‍ (516 455 2917). രഘു നൈനാന്‍ അറിയിച്ചതാണിത്.