വലിയൊരു മുറിയിലേക്ക് വിളിച്ച് മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ചീത്ത വിളിച്ചു, ദുരനുഭവം വെളിപ്പെടുത്തി നൈല ഉഷ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നൈല ഉഷ. ആര്‍ജെ എന്ന നിലയിലും ശ്രദ്ധേയയാണ്. തന്റെ കരിയറിന്റെ തുടക്ക കാലത്ത് വല്ലാതെ അലട്ടിയ ഒരു സംഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി. പണ്ട് പാര്‍ട്ട് ടൈം ആയി ജോലി ചെയ്തിരുന്ന സമയത്ത് ജോലി ഉള്ളപ്പോള്‍ പോകും, അങ്ങനെ ആയിരുന്നു ആ ജോലിയുടെ സ്വഭാവം, പെട്ടെന്ന് വരാന്‍ പറഞ്ഞ് വിളിച്ചപ്പോള്‍ മുന്‍കൂട്ടി അറിയിക്കാതെ ആയതിനാല്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഷോയിലെ ഒരു എപ്പിസോഡ് അറ്റന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല.

കൂടാതെ ആ സമയത്ത് ഞാന്‍ ബാംഗ്ലൂര്‍ ആയിരുന്നു, നാട്ടില്‍ തിരിച്ചു വന്നു കഴിഞ്ഞ പുതിയ എപ്പിസോഡ് അറ്റന്‍ഡ് ചെയ്യാന്‍ ഞാന്‍ ആ ചാനല്‍ സ്റ്റുഡിയോയില്‍ പോയപ്പോള്‍ ചാനല്‍ ഹെഡ് അവിടെ ഉണ്ടായിരുന്നു , എന്നെ അയാള്‍ വലിയൊരു റൂമിലേക്ക് വിളിപ്പിക്കുകയും ഒരുപാട് ആളുകള്‍ക്ക് മുന്നില്‍ വെച്ച് ചീത്ത പറയുകയും ചെയ്തു .

Loading...

അവസാനം അവിടെ നിന്നു ഞാന്‍ കരഞ്ഞു കൊണ്ടാണ് ഇറങ്ങിയത്. പിന്നീട് ജീവിതത്തില്‍ ഞാന്‍ മുന്നോട്ട് പോയപ്പോള്‍ ഇതേ ഹെഡ് തന്ന ഓഫര്‍ നിരുപാധികം നിരസിച്ച് ഞാന്‍ സന്തോഷം കണ്ടെത്തി. ദേവാസുരത്തില്‍ രേവതി പറയുന്ന പോലെയുള്ള ചെറിയ വിജയങ്ങള്‍ ആഗ്രഹിക്കുന്ന ഒരു മനസ്സ് എനിക്കും ഉണ്ട്.