ഹാപ്പി ക്വാറന്റൈന്‍ ബര്‍ത്ത്‌ഡേ.. എനിക്ക് ഇപ്പോഴും പുറത്തു പോയി ജോലി ചെയ്യേണ്ടി വരുന്നു, നൈല ഉഷ

മുപ്പത്തിയാറാം ജന്മദിനം എത്തിയിരിക്കുന്നത്. എന്നാല്‍ നടി നൈല ഉഷ ഹോം ക്വാറന്റൈനിലാണ്. ആഘോഷങ്ങളും ആരവങ്ങളുമില്ലാത്ത ഒരു വേറിട്ട ജന്മദിനമാണ് തനിക്കെന്ന് നൈല പറയുന്നു. ഇത്തവണ കൂട്ടുകാരുമില്ല, കുടുംബവുമില്ല. ഹാപ്പി ക്വാറന്റൈന്‍ ബര്‍ത്ത്ഡേ ടു മി എന്ന് നൈല കുറിക്കുന്നു.

ഈ ജന്മദിനം കണക്കില്‍ കൂട്ടാന്‍ പറ്റില്ല. എനിക്ക് ഇപ്പോഴും പുറത്തു പോയി ജോലി ചെയ്യേണ്ടി വരുന്നുണ്ട്. അതിനാല്‍ ഞാന്‍ സ്വയം ക്വാറന്റൈനില്‍ കഴിയുകയാണ്. ഒത്തുകൂടലുമില്ല, ആഘോഷങ്ങളും… പക്ഷേ നിങ്ങള്‍ എനിക്കു അയച്ചു തന്ന ആശംസകളും സന്ദേശങ്ങളും വരച്ച ചിത്രങ്ങളുമെല്ലാം കണ്ട് സന്തോഷമായിരിക്കുകയാണ്.. എല്ലാവരോടും സ്നേഹം എന്നും നൈല കുറിക്കുന്നു.

Loading...