കേരളത്തിൽ ബി.ജെ.പിക്ക് തിരഞ്ഞെടുപ്പിൽ എന്നും ഒരു സ്ഥിരം സ്ഥാനാർഥിയുണ്ടാകും. ഒ.രാജഗോപാൽ. എന്താണ്‌ രാജഗോപാലും തിരഞ്ഞെടുപ്പുമായുള്ള ബന്ധം എന്നു പറയാൻ ബി.ജെ.പിക്ക് ബാധ്യതയുണ്ട്. ഒ.രാജഗോപാലിനേ തിരഞ്ഞെടുപ്പ് കളത്തിലിട്ടു സ്ഥിരമായി വകവരുത്താൻ എന്തിനാണ്‌ ബി.ജെ.പി തുടരെ ശ്രമിക്കുന്നത്?..ഒ.രാജഗോപാൽ നേർചകോഴിയാണെന്ന വിമശകരുടെ പരിഹാസത്തേ ഇനി അല്പം ഗൗരവത്തിലും കാണേണ്ടിവരും. ഒ.രാജഗോപാൽ അധികാരമോഹിയും പാർലിമെറ്ററി സ്ഥാനമോഹിയുമല്ല. അദ്ദേഹം കേരളത്തിലേ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മുതൽ മൽസരിച്ച് തുടരെ തോൽ വികൾ വാങ്ങുന്നു. തോല്ക്കാൻ സാധ്യതുണ്ടെന്ന് ആറിയാമായിട്ടും പലയിടത്തും മനപൂർവ്വം അദ്ദേഹത്തേ ബി.ജെ.പി മൽ സരിക്കാൻ തിരഞ്ഞെടുക്കുന്നു.

ബി.ജെ.പി മികവുകാട്ടിയെന്നതിൽ തർക്കമില്ല. ലോകസഭയിലേതിനാക്കാൾ ഇരട്ടി മുന്നേറ്റം ഉണ്ടാക്കി. എന്നാൽ വോട്ടുകൾ കൂടുതൽ പിടിക്കാനല്ല ജനങ്ങൾ രാജേട്ടൻ എന്നുവിളിക്കുന്ന ആ നല്ല മനുഷ്യനെ അവിടെ നിർത്തിയത്. ജയിക്കാനും ജയിപ്പിക്കാനുമാണ്‌. എന്നും പരീക്ഷിക്കാനും, വോട്ട് കൂടുതൽ നേടി അടർക്കളത്തിൽ മരിക്കാൻ എന്തിനായി അദ്ദേഹത്തേ എന്നും തിരഞ്ഞെടുക്കുന്നു. ഒരു മനുഷ്യനേ ഒതും ഒരു പ്രമുഖ നേതാവിനേ ഇത്തരത്തിൽ തുടർച്ചയായ തിരഞ്ഞെടുപ്പിൽ നേർച്ചകോഴിയാക്കുന്നത് ശരിയാണോ?. രാജഗോപാൽ അരുവിക്കരയിൽ വന്നില്ലെങ്കിൽ മൽസരിക്കുന്നതിനേ ചൊല്ലി പാട്ടിയിൽ കലാപം ഉണ്ടാകും അതല്ലേ സത്യം. അതോ കൂടുതൽ സി.പി.എം ഹിന്ദു വോട്ടുകൾ പിടിക്കാൻ ഉമ്മൻ ചാണ്ടിയുമായി നടത്തിയ ഒത്തുകളിയാണോ ഒ.രാജഗോപാലിന്റെ മൽസരം.

Loading...

അരുവിക്കരയിൽ അദ്ദേഹം തോല്ക്കും എന്ന് പാർട്ടിക്ക് അറിയാമായിരുന്നു. ഒരു തരത്തിലും ജയിക്കാൻ സാഹചര്യമില്ലാത്ത അവിടേക്ക് ഒ.രാജഗോപാലിനേ തിരഞ്ഞെടുപ്പുകളത്തിലേക്ക് ചാവേർപോലെ അയക്കാൻ പാർട്ടി തീരുമാനിച്ചത് എന്തിനാണ്‌?. ഒ.രാജഗോപാൽ ഇല്ലെങ്കിൽ കേരളത്തിൽ ബി.ജെ.പി.ക്ക് മൽ സരിക്കാൻ ആളില്ലെന്ന ധാരണയിലേക്ക് പോലും കാര്യങ്ങൾ ചിലപ്പോൾ വരുന്നു. രാജഗോപാലിനു ഒരു ഗവർണ്ണർ സ്ഥാനം പോലും നേടികൊടുക്കാൻ പറ്റാത്ത കേരളഘടകം അദ്ദേഹത്തേ നിരന്തിരം പരാജയത്തിനായി മൽസരിപ്പിക്കുന്നതിന്റെ രാഷ്ട്രീയം വരും ദിവസങ്ങളിൽ ബി.ജെ.പിക്ക് ഉള്ളിൽ തന്നെ ചർച്ചയാകും.