ഓച്ചിറക്കേസ്; കാണാതായ പെൺകുട്ടിയെയും പ്രതി റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും

ഓച്ചിറയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും പ്രതി മുഹമ്മദ് റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും. രാത്രി ഏഴ് മണിയോടെ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച് ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും. നാളെ മുഹമ്മദ് റോഷനെ ഓച്ചിറ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

പെൺക്കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതിപ്പെട്ടതിന്‍റെ പത്താം ദിവസമാണ് പെൺകുട്ടിയെയും റോഷനെയും മഹാരാഷ്‌ട്രയിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതെന്നുമാണ് ഇരുവരുടെയും മൊഴി.

Loading...

രണ്ട് വർഷമായി പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും റോഷൻ വ്യക്തമാക്കിയിരുന്നു. തനിക്ക് പതിനെട്ട് വയസായെന്നും പ്രായം തെളിയിക്കാനുള്ളതിന്‍റെ രേഖകൾ അച്ഛന്‍റെ പക്കലുണ്ടെന്നും പെൺകുട്ടി ഇന്നലെ പറഞ്ഞിരുന്നു.