ബിനോയ്‌ തോമസിന്റെ പിതാവ്‌ എം.എ. തോമസ്‌ (83) നിര്യാതനായി

മുന്‍ ഫോമ ജനറല്‍ സെക്രട്ടറിയും, നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ഏഷ്യന്‍ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ബിനോയ്‌ തോമസിന്റെ പിതാവ്‌ എം.എ. തോമസ്‌ (തോമസ്‌ സാര്‍ – 83) കൂത്താട്ടുകുളം മല്ലപ്പള്ളിയിലെ സ്വവസതിയില്‍ വെച്ച്‌ ഏപ്രില്‍ 5–ന്‌ നിര്യാതനായി. സംസ്‌ക്കാരം പിന്നീട്‌.
‘തോമസ്‌ സാര്‍’ എന്ന്‌ പരക്കെ അറിയപ്പെട്ടിരുന്ന എം.എ. തോമസ്‌ വളരെക്കാലം കൂത്താട്ടുകുളം ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. പൊതുപ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്ന അദ്ദേഹം, കൂത്താട്ടുകുളം കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌, കൂത്താട്ടുകുളം ഹൌസിംഗ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഡിസ്‌ട്രിക്‌റ്റ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയിലെ സജീവാംഗമായിരുന്ന അദ്ദേഹം, 1980 കാലഘട്ടങ്ങളില്‍ യു.ഡി.എഫിന്റെ മൂവാറ്റുപുഴ മണ്ഡലം ഇലക്‌ഷന്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
കൂത്താട്ടുകുളത്തെ ഹോളി ഫാമിലി കാത്തലിക്‌ ചര്‍ച്ച്‌ സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്‌. വളരെക്കാലം പള്ളിയുടെ ട്രസ്റ്റിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്‌.
ഇലഞ്ഞി ഷമ്പലക്കാട്ട്‌ കുടുംബാംഗം മേരി തോമസാണ്‌ ഭാര്യ.
മക്കള്‍: ബിനോയ്‌ തോമസ്‌ (യു.എസ്‌. ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ജസ്റ്റിസ്‌, പരിസ്ഥിതി നിയമ കമ്മീഷണര്‍, സ്റ്റേറ്റ്‌ ഓഫ്‌ മെരിലാന്റ്‌), ഡാന്റിസ്‌ തോമസ്‌ (സ്ഥാപകന്‍, എക്‌സല്‍ ഓട്ടോമൊബൈല്‍സ്‌്‌–നിലേശ്വര്‍, പ്രസിഡന്റ്‌, ലയണ്‍സ്‌ ക്ലബ്‌ – നിലേശ്വര്‍), റെക്‌സ്‌ തോമസ്‌ (ഗവണ്മെന്റ്‌ ഓഫ്‌ ഡിസ്‌ട്രിക്‌റ്റ്‌ ഓഫ്‌ കൊളംബിയ), ജോയ്‌സ്‌ മാത്യു (കുരിക്കാട്ട്‌, പാമ്പാടി).
മരുമക്കള്‍: ഡോ. റ്റീനാ തോമസ്‌ (യു.എസ്‌. ഫുഡ്‌ ആന്റ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍), ആന്‍സി ഡാന്റിസ്‌ (നല്ലനരപ്പേല്‍), മാത്യു കെ. വര്‍ഗീസ്‌ (എഞ്ചിനീയര്‍, കേരള പബ്ലിക്‌ വര്‍ക്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌).
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 04852252757, 9447649925