മറിയാമ്മ മാത്യു (87) കണക്ടിക്കട്ടില്‍ നിര്യാതയായി

യൂണിയന്‍വില്‍, കണക്ടിക്കട്ട്: റാന്നി കീക്കൊഴൂര്‍ പാലയ്‌ക്കല്‍ മറിയാമ്മ മാത്യു (87) നിര്യാതയായി. ദീര്‍ഘകാലം മദ്രാസ്‌ വൈ.എം.സി.എ ബേയ്‌സ്‌ ടൗണ്‍ സൂപ്രണ്ടായിരുന്ന പി.സി. മാത്യുവിന്റെ ഭാര്യയാണ്‌.

കോഴഞ്ചേരി വെള്ളാറേത്ത്‌ കുടുംബാംഗമായ പരേത ഭര്‍ത്താവിനൊപ്പം വൈ.എം.സി.എ പ്രവര്‍ത്തനങ്ങളില്‍ താത്‌പര്യപൂര്‍വ്വം പങ്കെടുത്തിരുന്നു. റിട്ടയര്‍മെന്റിനുശേഷം പുത്രനോടൊപ്പം യൂണിയന്‍ വില്ലില്‍ താമസിച്ചുവരികയായിരുന്നു.

Loading...

മക്കള്‍: സണ്ണി ജേക്കബ്‌ (യൂണിയന്‍വില്‍), ആനി ഈശോ (സ്‌നോഴ്‌സ്‌, കണക്ടിക്കട്ട്), സൂസന്‍ ജോണ്‍ (ചെന്നൈ).

മരുമക്കള്‍: ഡോ. ഡെയ്‌സി, തമ്പി, ജോണ്‍ മത്തായി.

വ്യൂവിംഗ്‌: മാര്‍ച്ച്‌ 27-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 5 മുതല്‍ 9 വരെ കാര്‍മണ്‍ ഫ്യൂണറല്‍ ഹോമില്‍ (301 Country Club Rd, Avon, CT ).

സംസ്‌കാരം: മാര്‍ച്ച്‌ 28-ന്‌ ശനിയാഴ്‌ച രവിലെ 9.30-ന്‌ കോണ്‍ഗ്രിഗേഷണല്‍ ചര്‍ച്ചില്‍ (Congregational Church, 280 Country Club Rd, Avon, CT 06001).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 860 675 4297.