കുവൈത്തില്‍ ജോലിക്കിടയില്‍ കോഴിക്കോട്‌ സ്വദേശി മരിച്ചു

കുവൈത്ത്‌സിറ്റി: ജോലിക്കിടയില്‍ കോഴിക്കോട്‌ സ്വദേശി കുവൈത്തില്‍ മരിച്ചു. കോഴിക്കോട്‌ ബേപ്പൂര്‍ സ്വദേശി മനക്കല്‍ രാജേഷ്‌(43) ആണ്‌ മരിച്ചത്‌. കുവൈത്തിലെ അറേബ്യന്‍ ഗള്‍ഫ്‌ പേള്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ചൊവ്വാഴ്‌ച രാവിലെയാണ്‌ സംഭവം. കഴിഞ്ഞ പത്തു വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്യുതുവരികയായിരുന്നു. വെള്ളിയാഴ്‌ച നാട്ടില്‍ പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിെയങ്കിലും വിസ പേജിലെ പാസ്‌പോര്‍ട്ട്‌ നമ്പര്‍ പഴയതായതിനാല്‍ തിരിച്ചയക്കുകയായിരുന്നു. ഇന്നലെ ഇത്‌ ശരിയാക്കി നാട്ടിലേക്ക്‌ തിരിക്കാനിരിക്കെയാണ്‌ അപകടം. ഷീനയാണ്‌ ഭാര്യ. അമ്മ രാധ, അച്‌ഛന്‍ ചന്ദ്രന്‍.

Loading...