സാറാമ്മ മാത്യു നിര്യാതയായി

ന്യൂയോര്‍ക്ക്: റാന്നി പുളിക്കല്‍ പരേതനായ പി.എം. മാത്യു (രാജന്‍)വിന്റെ ഭാര്യ സാറാമ്മ മാത്യു അമേരിക്കയില്‍ നിര്യാതയായി. റാന്നി കല്ലുമണ്ണില്‍ വാളിപ്പാക്കല്‍ പരേതരായ സി.വി. ചെറിയാന്റേയും മറിയാമ്മ ചെറിയാന്റേയും മകളാണ്.
മക്കള്‍: മിനി, മനോജ്, മായ (എല്ലാവരും യു.എസ്.എ.).
ചെറിയാന്‍ വര്‍ഗീസ്, വത്സമ്മ ജേക്കബ് (ന്യൂയോര്‍ക്ക്), ജേക്കബ് ചെറിയാന്‍ (ഹൂസ്റ്റണ്‍), സാലമ്മ ഫിലിപ്പ് (അത്തിക്കയം, കേരളം), പരേതരായ ഇക്കാ ചെറിയാന്‍, മറിയാമ്മ തോമസ്, ഗ്രേസി ഉലഹന്നാന്‍, അന്നമ്മ വര്‍ഗീസ് എന്നിവര്‍ സഹോദരങ്ങളാണ്.
വെയ്‌ക്ക്: ഏപ്രില്‍ 17 വെള്ളിയാഴ്ച വൈകീട്ട് 5 മുതല്‍ 9 വരെ – ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക് (പാര്‍ക്ക് ഫ്യൂണറല്‍ ഹോം), ജെറിക്കോ ടേണ്‍‌പൈക്ക്, ന്യൂയോര്‍ക്ക്.
സംസ്ക്കാര ശുശ്രുഷ: ഏപ്രില്‍ 18 ശനിയാഴ്ച രാവിലെ 9 മണിക്ക് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍. തുടര്‍ന്ന് ഗ്രേറ്റ് നെക്കിലുള്ള ഓള്‍ സെയിന്റ്സ് സെമിത്തേരിയില്‍ സംസ്ക്കരിക്കുന്നതാണ്.