ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും കുളിമുറി ദൃശ്യം പകർത്തുന്ന ഞരമ്പന്മാർ: 22കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ 2 യുവാക്കൾ അറസ്റ്റിൽ

ഭോപ്പാൽ: കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിലും യുവതികൾക്ക് സുരക്ഷയില്ല. അവിടെയും ഞരമ്പന്മാർ ഓടിയെത്തും. മധ്യപ്രദേശിൽ നിന്നുമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മധ്യപ്രദേശിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ താമസിക്കുകയായിരുന്ന 22കാരിയുടെ കുളിമുറി ദൃശ്യങ്ങൾ യുവാക്കൾ മൊബൈലിൽ പകർത്തി. ഇത് ശ്രദ്ധയിൽപ്പെട്ട യുവതി നിലവിളിക്കുകയും മറ്റുള്ളവർ ഓടിയെത്തി യുവാക്കളെ പിടികൂടുകയുമായിരുന്നു.

ഈ രണ്ട് യുവാക്കൾ ക്വാറന്റൈൻ കേന്ദ്രത്തിലുള്ളവരാണോ എന്ന് വ്യക്തമല്ല. തുടർന്ന് യുവതിയുടെ പരാതിയിൽ 20വയസുകാരയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ ഐപിസി വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി.

Loading...

കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്വാറന്റൈൻ കേന്ദ്രത്തിന് പുറത്തെ താത്കാലിക കുളിമുറിയിൽ കുളിക്കുന്നതിനിടെയാണ് യുവാക്കൾ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയത്. ശേഷം ഈ ദ‌ൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.