സാറാ ജോസഫിന് ഓടക്കുഴൽ പുരസ്കാരം; നോവൽ ബുധിനി

കൊച്ചി: എഴുത്തുകാരി സാറാ ജോസഫ് ഈ വർഷത്തെ ഓടക്കുഴൽ പുരസ്കാരത്തിന് അർഹയായി. ബുധിനി എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജി ശങ്കരക്കുറുപ്പിൻറെ സ്മരണാർത്ഥം ഗുരുവായൂരപ്പൻ ട്രസ്റ്റ് ആണ് പുരസ്കാരം നൽകുന്നത്.വികസനത്തിന്റെ പേരിൽ സ്വന്തം ഭൂമിയിൽ നിന്ന് ആട്ടിയിറക്കപ്പെടുന്നവരുടെ ജീവിതം ആവിഷ്കരിക്കുന്ന നോവലാണ് ബുധിനി.