ഭാവി വരനൊപ്പം പോവുകയായിരുന്ന വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായി

ഭുവനേശ്വര്‍: ഭാവിവരനൊപ്പം ക്ഷേത്രത്തില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. ഒഡിഷയിലെ ഗംഞ്ജമില്‍ ഭഞ്ജാനഗറിനടുത്തുള്ള ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. ഇരുവരെയും ആക്രമിച്ചശേഷം പെണ്‍കുട്ടിയെ അടുത്തുള്ള കശുമാവിന്‍ തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്.

സംഭവത്തിന്റെ വീഡിയോ ഇവര്‍ പകര്‍ത്തുകയും ചെയ്തു. മുഖ്യ പ്രതി സിബ നായിക്ക് ആണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. മറ്റുള്ളവര്‍ ഇത് പകര്‍ത്തുകയും ചെയ്തു. സമീപത്തുകൂടി കടന്നുപോയവര്‍ തങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു. പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

Loading...

സംഭവത്തില്‍ എല്ലാ പ്രതികളെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇവരില്‍ മൂന്നുപേരെ പെണ്‍കുട്ടിക്ക് നേരത്തെ പരിചയമുണ്ട്. രാജ്യത്ത് ബലാത്സംഗത്തില്‍ അഞ്ചാംസ്ഥാനമാണ് ഒഡിഷയ്ക്ക്. 2251 ബലാത്സംഗക്കേസുകളാണ് നാഷണല്‍ ക്രൈ റെക്കോര്‍ഡ് ബ്യൂറോയുടെ റെക്കോര്‍ഡ് പ്രകാരം 2015ല്‍ സംസ്ഥാനത്ത് നടന്നത്. വലിയ തോതില്‍ സ്ത്രീകള്‍ക്കെതിരായ അക്രമം വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ കാര്യമായതൊന്നും ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷ