ആറാം തമ്പുരാന്‌ ദേവസുരത്തിൽ ഉണ്ടായ ചിത്രമായി ഒടിയന്‍ ; രണ്ടാം പകുതി ആദ്യ പകുതിയെ വെല്ലുന്നതെന്ന് റിപ്പോര്‍ട്ട്‌

Loading...

അങ്ങനെ ആ കാത്തിരിപ്പിന് വിരാമം ആയിരിക്കുന്നു, മോഹൻലാൽ ആരാധകർ കാത്തിരുന്ന ദിവസമെത്തി, ആന്റണി പെരുമ്പാവൂർ നിർമ്മിച്ചു ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ ആദ്യ പകുതി കഴിയുമ്പോൾ ഗംഭീര റിപ്പോർട്ട്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നരേഷനോടെ ആരംഭിക്കുന്ന ചിത്രം, മോഹൻലാൽ ആരാധകരേ ആവേശം കൊള്ളിക്കുന്ന ഒടിയൻ ഇൻട്രോ സീൻ. ഒടിയൻ മാണിക്യന്റെ ഭൂതകാലവും വർത്തമാനകാലവും ഇടകലർന്ന രീതിയിൽ ആണ് കഥ പറയുന്നത്. ഒരേ സമയം ഒടിയൻ മാണിക്യന്റെ ചെറുപ്പവും മധ്യവയസ്സൻ ആയുള്ളതും കാണുമ്പോൾ ആരാധകർക്ക് ആവേശം അലതല്ലുകയാണ്. സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ പകുതി കഴിഞ്ഞതോടെ തന്നെ, ചരിത്രം രചിക്കാൻ സാധ്യതയുണ്ട് എന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. ഹരികൃഷ്ണൻ തിരക്കഥ ഒരുക്കിയ ചിത്രം നിർമ്മിച്ചത് ആന്റണി പെരുമ്പാവൂർ ആണ്. പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരുടെ എൻട്രിക്കും ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്.

സിനിമയിൽ ശ്രീകുമാർ മേനോൻ പരീക്ഷിച്ചിരിക്കുന്നത് ഇതുവരെ കാണാത്ത രീതിയിൽ ഉള്ള അവതരണ രീതി തന്നെയാണ്. പയ്യെ തുടങ്ങുന്ന ചിത്രം, കേന്ദ്ര കഥാപാത്രമായ ഒടിയൻ മാണിക്യന്റെ യൗവനവും അതോടൊപ്പം വാർധക്യവും ഇടകലർത്തിയാണ് കാണിക്കുന്നത്, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ശബ്ദത്തോടെ തുടങ്ങുന്ന ചിത്രം, വളരെ പതുക്കെയാണ് തുടങ്ങുന്നത്, ഒടിയൻ മാണിക്യന്റെ രണ്ട് കാലഘട്ടങ്ങൾ ഇടകലർത്തി പറയുന്ന ചിത്രം, ഒരു സമ്പൂർണ്ണ മാസ്സ് ചിത്രം പ്രതീക്ഷിച്ചു തീയറ്ററുകളിൽ എത്തുന്നവർക്ക് നിരാശ നൽകും, ആദ്യ പകുതി വളരെ ക്ലാസ് ലുക്കിൽ മുന്നേറുമ്പോൾ, ആക്ഷൻ സീനുകൾ ഇതുവരെ കാണാത്ത രീതിയിൽ വേറിട്ട് നിന്നു, ആദ്യ പകുതി സാധാരണ പ്രേക്ഷകർക്ക് നല്ല സിനിമയിലേക്ക് നയിക്കുമ്പോൾ ആരാധകർക്ക് തെല്ല് നിരാശ നൽകുമോ എന്ന് സംശയം

Loading...

എന്നാൽ ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ, സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നത് പോലെ തന്നെ, ആറാം തമ്പുരാനിൽ ദേവസുരത്തിൽ ഉണ്ടായ ചിത്രമായി മാറുകയാണ് ഒടിയൻ. പയ്യെ തുടങ്ങി കഥയിലേക്ക് ഉള്ള വഴികൾ തെളിയിക്കുന്ന ആദ്യ പകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ പകയുടെ കനലുകൾ മാണിക്യനിൽ ആളികത്തുകയാണ്. ആദ്യ പകുതിയുടെ ഉണർവില്ലായ്മ മുഴുവൻ അപ്പാടെ മായ്ച്ചു കളഞ്ഞു പുതിയ മാണിക്യനെ കിട്ടിയ ആരാവമായിരുന്നു തീയറ്ററിൽ. ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉള്ള 31 രാത്രികൾ ഷൂട്ട് ചെയ്ത ആ ക്ലൈമാക്സ് രംഗം, ഇതുവരെയുള്ള സിനിമ കാഴ്ചകൾക്ക് കാണാത്ത ദൃശ്യ ഭംഗി നൽകിയിരിക്കുകയാണ് ശ്രീകുമാർ മേനോൻ. കാൽ മണിക്കൂറോളം നീണ്ട് നിൽക്കുന്ന ആക്ഷൻ സീനുകൾ ആവേശത്തെ കൊടുമുടി കീഴടക്കിയിരിക്കുകയാണ്. ഇതാണ് മലയാള സിനിമയുടെ പുതിയ ചരിത്രം.