ബ്രഹ്‌മാണ്ഡ സിനിമ ഒടിയന്റെ കാത്തിരുന്ന ട്രയിലറെത്തി…..

പ്രശസത താരങ്ങളെ അണിനിരത്തി ഒരുക്കിയിരിക്കുന്ന ഒടിയന്റെ കാത്തിരുന്ന ട്രയിലറെത്തി…..സംഘര്‍ഷ ഭരിതമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന ട്രയിലര്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണ്. ഒടിയന്‍ മാണിക്യന്റെ വ്യത്യസ്തമായ ലുക്കുകള്‍ ട്രയിലറില്‍ കാണാം . പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തില്‍ വേഷമിടുന്നത്.

നായിയാകുന്നത് മഞ്ജുവാര്യരാണ്. പ്രകാശ് രാജ്, നരേന്‍, ഇന്നസെന്റ്, മനോജ് ജോഷി, കൈലാഷ്, ശ്രീജയ നായര്‍, സന അല്‍ത്താഫ്, അപ്പാനി ശരത് എന്നിങ്ങനെ ഒരു വന്‍താര നിര തന്നെ ചിത്രത്തിലുണ്ട്. കെ. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍.

Odiyan Official Trailer

Odiyan Official Trailer

Posted by Mohanlal on Tuesday, October 9, 2018

Top