കൈക്കൂലി വീതം വെയ്ക്കുന്നതിനിടെ ഓഫീസിർമാർ തമ്മിൽ തർക്കം മൂത്തു… പരസ്പരം ചെവിയും മൂക്കും കടിച്ചെടുത്തു

കർണൂൽ: ഉദ്യോഗസ്ഥർ തമ്മിൽ കൈക്കൂലിത്തുക പങ്കുവെയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കം കലാശിച്ചത് കടിപിടിയിൽ. കയ്യാങ്കളിയില്‍ പരിക്കേറ്റ രണ്ടു റവന്യൂ ഉദ്യോഗസ്ഥരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആന്ധ്രാപ്രദേശിലെ കര്‍ണൂലിലാണ് സംഭവം. ഒരാളുടെ മൂക്കിനും ചെവിയ്ക്കുമാണ് പരിക്ക്. സംഭവമറിഞ്ഞ ജില്ലാ കലക്ടര്‍ റവന്യൂ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.റവന്യൂ ഉദ്യോഗസ്ഥരെ സമീപിക്കുന്ന അപേക്ഷകരില്‍ നിന്ന് അന്യായമായി പിരിച്ചെടുത്ത തുക വീതംവെയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കയ്യാങ്കളിയിലും അവസാനം സസ്പെൻഷനിലും എത്തിയത്.

Loading...

തഹസില്‍ദാര്‍ ഓഫീസില്‍ കംമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ വേണുഗോപാല്‍ റെഡ്ഡിയും വില്ലേജ് റവന്യൂ ഉദ്യോഗസ്ഥനായ കൃഷ്ണദേവരായ്യയും തമ്മിലുളള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.

വില്ലേജ് റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കുന്ന അപേക്ഷകള്‍ അപലോഡ് ചെയ്യുന്ന ജോലിയാണ് വേണുഗോപാല്‍ റെഡ്ഡിയുടേത്. അപേക്ഷകള്‍ സ്വീകരിക്കുന്നതിന് കര്‍ഷകര്‍ ഉള്‍പ്പെടെയുളളവരില്‍ നിന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ അനധികൃതമായി പണം ആവശ്യപ്പെടുന്നതായി ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഒരു വിഹിതം വേണുഗോപാല്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണം.

നേരത്തെ ഈ ആവശ്യം നിരന്തരം ഉന്നയിച്ച്‌ വേണുഗോപാല്‍ റെഡ്ഡി ശല്യപ്പെടുത്തുന്നതായി കാണിച്ച്‌ സഹപ്രവര്‍ത്തകര്‍ മേലധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു.

ചെരുപ്പൂരിയും മറ്റുമാണ് പരസ്പരം ഏറ്റുമുട്ടിയത്. മറ്റു ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് തഹസില്‍ദാര്‍ തിരുപ്പതി സായിയുടെ മുന്നിലും ഇവര്‍ പരസ്പരം ഏറ്റുമുട്ടി.

അടിപിടിയില്‍ കൃഷ്ണദേവരായ്യ വേണുഗോപാലിന്റെ ചെവിയും മൂക്കും കടിച്ചെടുത്തതായാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തെലങ്കാനയില്‍ മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം നേടിയ പൊലീസുകാരന്‍ കഴിഞ്ഞ ദിവസം കൈക്കൂലി കേസില്‍ അറസ്റ്റിലായിരുന്നു. മഹ്ബൂബ്‌ നഗറിലെ ഐടൗണ്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പല്ലേ തിരുപ്പതി റെഡ്ഡിയാണ് അറസ്റ്റിലായത്.

സ്വാതന്ത്ര്യദിനത്തിലാണ് ബെസ്റ്റ് കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം പല്ലേ തിരുപ്പതി റെഡ്ഡി ഏറ്റുവാങ്ങിയത്. എക്‌സൈസ് മന്ത്രി വി ശ്രീനിവാസ് ഗൗഡ് ആയിരുന്നു പുരസ്‌കാരദാനം നിര്‍വഹിച്ചത്.

എന്നാല്‍ 24 മണിക്കൂര്‍ പിന്നിടും മുന്വ് കൈക്കൂലി കേസില്‍ ഇദ്ദേഹത്തെ ആന്റി കറപ്ഷന്‍ ബ്യൂറോ പിടികൂടുകയായിരുന്നു. ഒരാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതിനായി 17000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് റെഡ്ഡിയെ അറസ്റ്റ് ചെയ്തത്.

എല്ലാവിധ അനുമതിയോടെയും മണല്‍ ഖനനം നടത്തുന്ന ഒരാളെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മുമ്പ് സംസ്ഥാനത്തെ ബെസ്റ്റ് തഹസീല്‍ദാര്‍ പുരസ്‌കാരം നേടിയ വനിതാ ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണവും ആന്റി കറപ്ഷന്‍ ബ്യൂറോ കണ്ടെത്തിയിരുന്നു.

കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം പല്ലേ തിരുപ്പതി റെഡ്ഡി ഏറ്റുവാങ്ങിയത്. എക്‌സൈസ് മന്ത്രി വി ശ്രീനിവാസ് ഗൗഡ് ആയിരുന്നു പുരസ്‌കാരദാനം നിര്‍വഹിച്ചത്. എന്നാല്‍ 24 മണിക്കൂര്‍ പിന്നിടും മുന്വ് കൈക്കൂലി കേസില്‍ ഇദ്ദേഹത്തെ ആന്റി കറപ്ഷന്‍ ബ്യൂറോ പിടികൂടുകയായിരുന്നു. ഒരാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതിനായി 17000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് റെഡ്ഡിയെ അറസ്റ്റ് ചെയ്തത്.