Gulf Top Stories

എണ്ണവില വീപ്പയ്ക്കു 20 ഡോളറിലേയ്ക്കു കൂപ്പു കുത്തും- ഉല്‍പാദനം കുറയ്കണമെന്ന എണ്ണയുല്‍പാദന രാജ്യങ്ങളുടെ ആവശ്യം സൗദി തള്ളി.

എണ്ണയുടെ വില വീപ്പയ്ക്കു ഇരുപതു ഡോളര്‍വരെയാകാന്‍ സാധ്യതയുണ്ടു എന്നു അന്തര്‍ദേശീയ നിക്ഷേപക കമ്പനിയായ ഗോള്‍ഡ് മാന്‍ സാക്സ് പറയുന്നു. വളരെ കാലമായി ആവശ്യത്തിലധികമാണു എണ്ണ ഉല്‍പാദിപ്പിക്കപെടുന്നത്. ഇങ്ങനെ വരുന്ന അധിക എണ്ണ സൂക്ഷിച്ചു വെയ്ക്കാനുള്ള പരമാവധി സ്ഥലം ഈ രണ്ടു മാസങ്ങളില്‍ കഴിയും. അതോടെ ലക്ഷകണക്കിനു ബാരല്‍ എണ്ണ വിപണിയിലേക്കു ഒഴുകും അതോടെ എണ്ണയുടെ വില ക്രമാതീതമായി കുറയും.

crude oil

സാധാരണ എണ്ണയുടെ വില കുറയുന്നതോടെ ഉല്‍പാദനം കുറയ്ക്കുക എന്ന കലാപരിപാടിയാണു ഇത്രയും കാലമായി എണ്ണയുല്‍പാദന രാജ്യങ്ങള്‍ സ്വീകരിച്ചു വന്നിരുന്നത്. എന്നാല്‍ എണ്ണയുല്‍പാദന രാജ്യങ്ങളുടെ ഒരു മീറ്റിങ്ങ് വിളിക്കാന്‍ പോലും എണ്ണഭീമനായ സൗദി സമ്മതിക്കുന്നില്ല. സൗദിയുടെ നിര്‍മ്മാണചിലവ് നാലുഡോളറാണെങ്കിലും അമ്പതു ഡോളര്‍ വരെ ചിലവു വരുന്ന രാജ്യങ്ങളുടെ സ്ഥിതി വളരെ ദയനീയമായികൊണ്ടിരിക്കുകയാണു. എണ്ണകയറ്റുമതിയെ മാത്രം ആശ്രയിക്കുന്ന വെനിസ്വല എന്നരാജ്യം പട്ടീണിയിലേക്കു നീങ്ങികൊണ്ടിരിക്കുകയാണു. മാത്രവുമല്ല യു..ഇ ഉല്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥിതിയും അത്ര ഭദ്രമൊന്നുമല്ല എന്നാണു സാമ്പത്തിക വിദഗ്ദര്‍ കണക്കുകൂട്ടുന്നത്.

ഗോള്‍ഡ് മാന്‍ ആന്റ് സാക്സിന്റെ കണക്കു പ്രകാരം കഴിഞ്ഞ ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലത്ത് 240 മില്ല്യണ്‍ ബാരലാണു സ്റ്റോറേജ് ചെയ്യപെട്ടതു. അതായതു ചിലവു കഴിഞ്ഞു അധികമായുള്ളതു. ചൈനക്കു പുറത്തുള്ള സ്റ്റോറേജ് ടാങ്കുകളുടെ ആകെ കപ്പാസിറ്റി ആകെകൂടി 375 മില്ല്യണ്‍ മാത്രമേയുള്ളൂ. ഈ ആഗസ്റ്റ് മുതല്‍ ഡിസംമ്പര്‍ വരെയുള്ള കാലത്ത് ഇനിയും 240 മില്ല്യണ്‍ സ്റ്റോര്‍ ചെയ്യേണ്ടിവരും പക്ഷെ അതിനു ള്ള സ്ഥലം ഇല്ല. അപ്പോള്‍ അതെല്ലാം വിപണിയിലേക്കു ഒഴുകുകയും എണ്ണയുടെ വില ഇരുപത് ഡോളറീലേക്കു കൂപ്പു കുത്തുകയും ചെയ്യും, നമ്മള്‍ കണക്കുക്കൂട്ടുന്നതിനേക്കാള്‍ വേഗത്തില്‍ ടാങ്കുകള്‍ നിറയുകയും , ടാങ്കിന്റെ കപ്പാസിറ്റീയില്‍ തന്നെ കുറവുവരികയും ചെയ്താല്‍ അതായത് എണ്ണ ബിസിനസ്സ് ലാഭകരമല്ലാത്തതിനാല്‍ വേറെ ഏതെങ്കിലും സ്റ്റോര്‍ചെയ്യാന്‍ ടാങ്കുകള്‍ ഉപയോഗപെടുത്തിയാല്‍ , വിചാരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഇതു സംഭവിക്കുകയും ചെയ്യും. അങ്ങിനെയൊരു സാധ്യതയും ഗോള്‍ഡ് മാന്‍ തള്ളീകളയുന്നില്ല.

എന്നാല്‍ എണ്ണയുടെ വില ഒരിക്കലും അങ്ങിനെത്തെ കുറഞ്ഞ നിലയില്‍ തുടരുകയില്ല , എണ്ണവില കുറഞ്ഞാല്‍ പലരുടേയും എണ്ണ ഉല്‍പാദനം ലാഭകരമാകില്ല അവര്‍ എണ്ണയുല്‍പാദനം നിര്‍ത്തും. അപ്പോള്‍ എണ്ണയുടെ വില ഉയരാനും സാധ്യതയുണ്ടു. അതായതു അടുത്ത ഒരുമാസത്തേക്കു എണ്ണയുടെ വില 38 ഡോളരും മൂന്നു മാസത്തേക്കു എണ്ണയുടെ വില ഏകദേശം 42 ഡോളറില്‍ നില്‍ക്കാനാണു സാധ്യത എന്നും അവരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പിന്നീടുള്ള ആറുമാസം 40 ഡോളറും , 12 മാസം 45 ഡോളറും അവര്‍ പ്രവചിക്കുന്നു. എന്നാല്‍ ഈ കണക്കുകള്‍ പണ്ടു പ്രവചിച്ചിരുന്നതിനേക്കാള്‍ 15 ഡോളര്‍ കുറവാണു. ബാരലിനു 60 ഡോളര്‍ അടിസ്ഥാനമാക്കിയാണു പല രാജ്യങ്ങളും ബഡ്ജറ്റുവരെ തയ്യാറാക്കിയത്. അതുകൊണ്ടു തന്നെ എണ്ണവിലയുടെ അടിസ്ഥാനത്തിലുള്ള സാമ്പതിക ഘടനയുള്ള രാജ്യങ്ങളീല്‍ ധനകമ്മി വളരെ കൂടുതലാകാനും സാമ്പതിക നില തകരാനും സാധ്യതയുണ്ടു.

Related posts

ഏഴ് വർഷം മുൻപ് കാണാതായ ഇന്ത്യയുടെ ചാന്ദ്രയാൻ ഒന്ന് നാസ കണ്ടെത്തി

subeditor

ഉംറ കഴിഞ്ഞു വരുന്നതിടെ സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ട് മഞ്ചേരി സ്വദേശിനി മരിച്ചു

subeditor10

പാഡ് നിര്‍മ്മാണത്തിനൊരുങ്ങി ഈ പെണ്‍കുട്ടികള്‍ ;ലക്ഷ്യം ഇതു മാത്രം

അഞ്ചുപേര്‍ ചേര്‍ന്ന് 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, മലദ്വാരത്തില്‍ ഉരുമ്പുദണ്ഡ് കയറ്റി

നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അനുഭവിക്കുമെന്ന് പി.സി ജോര്‍ജ്

subeditor5

സംസ്ഥാന തലത്തിലെ പ്രമുഖ കോൺഗ്രസ് നേതാവ്‌ സി.പി.എമ്മിലേക്ക്. ചർച്ചകൾ തകൃതി

subeditor

തന്ത്രിയില്ലാതെ ശബരിമലയില്‍ നിറപുത്തരി ചടങ്ങുകള്‍ നടത്തി

ഗോകുലം ഫിന്‍സിന്റെ 30 ബ്രാഞ്ചുകളിൽ റെയ്ഡ് നടക്കുന്നു

subeditor

കല്യാണം രാവിലെ ഗുരുവായൂരില്‍; സദ്യ ഉച്ചയ്ക്ക് മൈസൂരുവില്‍

20 കോടിയുടെ ഉടമ പറയുന്നു മൂന്നാം തവണയാണ് ടിക്കറ്റെടുക്കുന്നത്, ആരോ പറ്റിച്ചതാണെന്ന് കരുതി

കലാകാരന്മാരെയും എഴുത്തുകാരെയും വരുതിയിലാക്കാനുള്ള മോദിയുടെ ശ്രമം അപലപനീയം: നവയുഗം കലാവേദി

subeditor

മാന്യതയുണ്ടെങ്കിൽ പിണറായി നവകേരള യാത്ര നിര്‍ത്തിവെക്കണം: കെ.ബാബു

subeditor