60 വയസ് കഴിഞ്ഞ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും പ്രതിമാസം 10000 രൂപ പെന്‍ഷന്‍ ‍, പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജം

കൊച്ചി: പ്രതിമാസം 60 വയസ് കഴിഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും 10000 രൂപ പെൻഷൻ അനുവദിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉറപ്പ് നൽകിയെന്ന് സാക്ഷ്യപ്പെടുത്തികൊണ്ട് വൺ ഇന്ത്യ വൺ (വൺ ഇന്ത്യ വൺ പെൻഷൻ) പെൻഷന്റെ പേരിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജം.

ബിജെപിയല്ല തങ്ങളുടെ ഇത്തരമൊരു ആവശ്യം ആരും അംഗീകരിച്ച് തരില്ലെന്നും 15 ലക്ഷം രൂപ ഓരോ ജനങ്ങളുടെയും അക്കൗണ്ടിൽ നൽകാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവർ ചെയ്ത കാര്യങ്ങൾ നമുക്കറിയാമല്ലോയെന്നും സംഘടന ചേദിക്കുന്നു.സർക്കുലറിൽ പറയുന്ന കാര്യങ്ങൾ കളവാണെന്നും ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാനുള്ള രാഷ്ട്രീയക്കാരുടെ തന്ത്രമാണെന്നും ഒഐഒപി വ്യക്തമാക്കി.

Loading...

ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വോട്ട് വാങ്ങാൻ ശ്രമിക്കുന്ന അഴിമതിക്കാരും സാമൂഹ്യ ദ്രോഹികളുമായ രാഷ്ട്രീയക്കാരെയും സമൂഹത്തിൽ നിന്നും നീക്കം ചെയ്താൽ മാത്രമേ നമ്മുടെ ആവശ്യം നടപ്പിലാവുകയുള്ളു’ വെന്നും ഒഐഒപി വ്യക്തമാക്കി.