കൊറോണ കാലത്തു൦ നന്മയുടെ കനിവ് വറ്റാത്ത ചിലർ: പോലീസുകാര്‍ ഉള്‍പ്പെടയുളളവര്‍ക്ക് ഭക്ഷണവുമായി വയോധിക

ഈ കൊറോണ കാലത്തു൦ നന്മയുടെ കനിവ് വറ്റാത്ത ഒരുപാടു മനുഷ്യരെ കാണാനാകും. പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണമെത്തിച്ച് മാതൃകയായിരിക്കുന്ന ഒരു വയോധികയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായിൽ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ഇവര്‍ ആദ്യമായല്ല പാവപ്പെട്ടവരെയും മറ്റുള്ളവരെയും സഹായിക്കുന്നത്. നഗരം ചുറ്റുമ്പോള്‍ ദരിദ്രരെയും അര്‍ഹരായവരെയും അവര്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് ഭക്ഷണവും മറ്റും നല്‍കുന്നുണ്ട്. കഴിയുന്നതു പോലെ പാവപ്പെട്ടവരെ സഹായിക്കാന്‍ മനോഭാവമുള്ള വ്യക്തിയാണ് ഇവരെന്നും അയല്‍വാസികള്‍ പറയുന്നു.

ഇവരുടെ മകനും മരുമകളും തമിഴ്‌നാട്ടില്‍ കോളേജ് അധ്യാപകരാണ്. ഇവര്‍ ഒറ്റയ്ക്ക് കാറില്‍ പോകുന്നത് കണ്ടു. കുറച്ച് കഴിഞ്ഞ് അവര്‍ തിരിച്ചെത്തി കാറിന്റെ വാതില്‍ തുറന്ന് ഭക്ഷണപ്പൊതി നല്‍കുകയായിരുന്നെന്ന് പോലീസുകാര്‍ പറയുന്നു. എണ്‍പത്തിയൊന്‍മ്പതുകാരിയായ ഇവര്‍ പത്തനംതിട്ട സ്വദേശിയാണ്. എന്നാല്‍ വര്‍ഷങ്ങളായി ഇവര്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്. ഈ കൊറോണക്കാലത്തും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ വയോധിക ചെയ്തു വരുന്നുണ്ട്.

Loading...