ജയിലില്‍ കിടക്കാന്‍ ആഗ്രഹം! അജ്ഞാതനെ കുത്തിക്കൊന്ന യുവാവ് കമ്മീഷണര്‍ ഓഫീസില്‍ കൊലക്കത്തിയുമായി കീഴടങ്ങി

കോഴിക്കോട്; കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പട്ടാപ്പകല്‍ വൃദ്ധന്‍ കുത്തേറ്റ് മരിച്ചു. വളയം സ്വദേശി പ്രബിന്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ നാടോടി വൃദ്ധനാണ് കുത്തേറ്റ് മരിച്ചത്. ജയിലില്‍ പോകാനായി കൊലപ്പെടുത്തി എന്നാണ് പ്രബിന്‍ പോലീസിന് നല്‍കിയ വിവരം.

താന്‍ ഒരാളെ കുത്തിയെന്ന് പ്രബിന്‍ തന്നെയാണ് പോലീസ് സ്റ്റേഷനില്‍ വന്ന് പറഞ്ഞത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു. പ്ലസ്ടു വരെ പഠിച്ച പ്രബിന്‍ദാസിന് ജോലിയൊന്നും ലഭിക്കാത്തതില്‍ അസ്വസ്ഥനായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് മുമ്ബ് രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Loading...