മാസ്‌ക് വാങ്ങാന്‍ പണമില്ല, കിളിക്കൂട് മാസ്‌ക് ആക്കി വയോധികന്‍, വൈറലായി ചിത്രം

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കുതിച്ചുയരുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. മാസ്‌ക് ജീവിതത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരിക്കുകയാണ് ഏവരുടെയും. സമൂഹത്തില്‍ ഇപ്പോള്‍ മാസ്‌കിനോളം പ്രധാന്യം മറ്റൊന്നിനും ഇല്ല. മൂന്ന് ലെയര്‍ മാസ്‌ക് മാത്രമേ നിലവില്‍ ഫലപ്രദമാവുകയുള്ളൂ. എന്നാല്‍ മാസ്‌കിന് പകരം കിളിക്കൂടി ഉപയോഗിച്ച ഒരു വയോധികന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. സംഭവം തെലങ്കാനയിലാണ്. ഗ്രാമത്തില്‍ നിന്ന് സംഘടിപ്പിച്ച ഒരു കിളിക്കൂടാണ് അദ്ദേഹം മാസ്‌ക് ആയി ഉപയോഗിച്ചിരിക്കുന്നത്. തെലങ്കാനയിലെ ചിന്നമുനുഗല്‍ ഗ്രാമത്തില്‍ ആട് വളര്‍ത്തലാണ് മേകല കുര്‍മയ്യ എന്ന ഈ വയോധികന്റെ ജോലി.

തന്റെ പെന്‍ഷന്‍ വാങ്ങിക്കാനായി സര്‍ക്കാര്‍ ഓഫീസിലെത്തിയതാണ് അദ്ദേഹം. മാസ്‌ക് വാങ്ങാന്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്നാണ് താന്‍ കിളിക്കൂടെടുത്ത് മാസ്‌ക് ആക്കിയതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.സര്‍ക്കാര്‍ ഓഫീസിലേക്ക് വരുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാണെന്ന് അറിയാമായിരുന്നുവെന്നും അതിനാല്‍ തല്‍ക്കാലം കിളിക്കൂടെടുത്ത് മാസ്‌ക് ആക്കുകയായിരുന്നുവെന്നും ഗ്രാമങ്ങളില്‍ തന്നെപ്പോലെ മാസ്‌ക് വാങ്ങിക്കാന്‍ പണമില്ലാത്ത ധാരാളം ദരിദ്രരുണ്ട്- അവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി മാസ്‌ക് വിതരണം ചെയ്യണമെന്നുമാണ് കുര്‍മയ്യ പറയുന്നത്.വ്യത്യസ്തമായ മാസ്‌കും ധരിച്ചെത്തിയ കുര്‍മയ്യ പെട്ടെന്ന് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.

Loading...