മനുഷ്യജീവന് മൂന്നു ലക്ഷം വര്‍ഷം പഴക്കം; കണ്ടെത്തിയത് ഹോമോസാപ്പിയന്‍ ജനുസിലുള്ള ഫോസില്‍

മൊറോക്കോ: ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യഫോസില്‍ കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ള ഫോസിലാണിത്. ഏകദേശം മൂന്നു ലക്ഷം വര്‍ഷങ്ങളോളം പഴക്കമാണ് ഈ ഫോസിലിന് കണക്കിട്ടിരിക്കുന്നത്.
ഇതുവരെ കാലപ്പഴക്കം നിര്ണയിച്ചവയില് ഏറ്റവു പഴക്കമുള്ളതായി രേഖപ്പെടുത്തിയിരുന്നത് 1,95,000 വര്ഷം പഴക്കമുള്ളതായിരുന്നു. ആഫ്രിക്കന് ഭൂഖണ്ഡത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് മനുഷ്യവംശം രൂപം കൊണ്ടതെന്നാണ് ഈ കണ്ടുപിടിത്തം വ്യക്തമാക്കുന്നത്.
മനുഷ്യമുഖത്തോട് ഏറെ സാമ്യമുള്ള മുഖമായിരുന്നു ഈ മനുഷ്യവംശത്തിനെന്നാണ് കരുതുന്നത്. തലച്ചോറിന്റെ ഘടനയില് ഏറെ വ്യത്യാസമുണ്ടായിരുന്നു. മനുഷ്യവംശത്തിന്റെ പരിണാമത്തെക്കുറിച്ച് നിലവിലുള്ള ധാരണകളെയെല്ലാം തിരുത്തിയെഴുതുന്നതായിരിക്കും ഈ പുതിയ ഫോസിലിനെക്കുറിച്ചുള്ള പഠനം.
എത്യോപ്പിയയില് നിന്ന് 2003ല് കണ്ടെത്തിയ ഹോമോസാപ്പിയന് ഫോസിലിന് 1,60,000 വര്ഷം വരെ പഴക്കമുണ്ടായിരുന്നു. ഓമോ കിബിഷ് എന്ന സ്ഥലത്തു നിന്ന് പിന്നീട് കണ്ടെത്തിയ ഫോസില് 1,95,000 വര്ഷം പഴക്കമുള്ളതായിരുന്നു. ഹോമോസാപ്പിയന് വംശം പരിണമിച്ചത് ആഫ്രിക്കന് ഭൂഖണ്ഡത്തിലായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ കണ്ടെത്തലുകള്.
ഹോമോ സാപ്പിയന്മാരുമായി ഏറ്റവും അടുത്ത ബന്ധമുള്ള ജീവികള് ചിമ്പാന്‌സികളും ബോണോബോ എന്ന കുരങ്ങുവര്ഗ്ഗവുമാണ്. മനുഷ്യരുടെ പൂര്‍വ്വികരെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഈ ഫോസില്‍ ഏറെ ഉപകാരപ്രദമാകുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.