രണ്ട് മക്കളെയും ഉപേക്ഷിച്ച് ഭർത്താവിന്‍റെ പണവുമായി കാമുകനൊപ്പം നാടുവിട്ടു; ഇരുവരേയും കർണാടകയിലെ ലോഡ്ജിൽ നിന്നും പിടികൂടി

പ​യ്യോ​ളി: ഒ​ളി​ച്ചോ​ടി​യ ക​മി​താ​ക്ക​ള്‍ ക​ര്‍​ണാ​ട​ക​യി​ല്‍ പോ​ലീ​സ് പി​ടി​യി​ലാ​യി. പ​യ്യോ​ളി കൊ​ളാ​വി​പ്പാ​ല​ത്ത് നി​ന്നും കോ​ട്ട​ക്ക​ലി​ല്‍ നി​ന്നു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ഒ​ളി​ച്ചോ​ടി​യ ക​മി​താ​ക്ക​ളാ​യ അ​യ​നി​ക്കാ​ട് ചെ​ത്തു പ​റ​മ്പി​ല്‍ ഷി​ബീ​ഷ് (31), കോ​ട്ട​ക്ക​ല്‍ പ​ള്ളി​ത്താ​ഴ ശ്രീ​ത്ത (30) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ക​ര്‍​ണാ​ട​ക​യി​ലെ വീ​രാ​ജ്പേ​ട്ട​യി​ലെ ലോ​ഡ്ജി​ല്‍ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ ലോ​ഡ്ജി ല്‍ ​താ​മ​സി​ക്കു​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന്‍ പ​യ്യോ​ളി പോ​ലീ​സ് വീ​രാ​ജ്പേ​ട്ട പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​രാ​ജ്പേ​ട്ട പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ശേ​ഷം പ​യ്യോ​ളി​യി​ല്‍ നി​ന്നു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

ഇ​ക്ക​ഴി​ഞ്ഞ ഏ​ഴി​ന് പ​ക​ല്‍ പ​തി​നൊ​ന്ന​ര​ക്കാ​ണ് അ​മ്മ​യു​ടെ ബ​ന്ധു വീ​ട്ടി​ല്‍ പോ​കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ശ്രീ​ത്ത കോ​ട്ട​ക്ക​ലി​ലെ ഭ​ര്‍​തൃ വീ​ട്ടി​ല്‍ നി​ന്ന് പോ​യ​ത്. വീ​ട്ടി​ലെ അ​ല​മാ​ര കു​ത്തി​തു​റ​ന്ന് ഭ​ര്‍​ത്താ​വ് സൂ​ക്ഷി​ച്ച അ​റു​പ​തി​നാ​യി​രം രൂ​പ​യും മ​ക​ന്‍റെ മാ​ല ഉ​ള്‍​പ്പെ​ടെ ആ​റു പ​വ​ന്‍ സ്വ​ര്‍​ണ​വു​മാ​യാ​ണ് ഇ​വ​ര്‍ പോ​യ​തെ​ന്ന് ഭ​ര്‍​ത്താ​വ് പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കാ​മു​ക​നാ​യ ബ​സ്‌ ക​ണ്ട​ക്ട​ര്‍ ഷി​ബീ​ഷി​നൊ​പ്പ​മാ​ണ് യു​വ​തി ഒ​ളി​ച്ചോ​ടി​യ​ത്.

ആ​ദ്യ ദി​നം ത​ല​ശ്ശേ​രി​യി​ലെ ലോ​ഡ്ജി​ല്‍ ഇ​രു​വ​രും ത​ങ്ങി​യ ശേ​ഷം പി​ന്നീ​ട് ക​ര്‍​ണാ​ട​ക വീ​രാ​ജ്പേ​ട്ട​യി​ലെ ലോ​ഡ്ജി​ല്‍ ഒ​ളി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വി​നെ​യും പ​ത്തും പ​തി​നൊ​ന്നും വ​യ​സു​ള്ള ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളെ​യും ഉ​പേ​ക്ഷി​ച്ചാ​ണ് യു​വ​തി ഒ​ളി​ച്ചോ​ടി​യ​ത്. ഷി​ബീ​ഷി​ന് ഭാ​ര്യ​യും ഒ​രു മ​ക​നു​മു​ണ്ട്.

ആ​ദ്യം കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് കേ​സെ​ടു​ത്ത പോ​ലീ​സ് പി​ന്നീ​ട് യു​വ​തി​യു​ടെ കു​ട്ടി​ക​ളു​ടെ മൊ​ഴി​യി​ല്‍ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്റ്റ് പ്ര​കാ​രം യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്രേ​ര​ണാ​കു​റ്റ​മാ​ണ് കാ​മു​ക​നാ​യ ഷി​ബീ​ഷി​ന് മേ​ല്‍ ചു​മ​ത്തി​യ​ത്. കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ ബാ​ധ്യ​ത​പെ​ട്ട​വ​ര്‍ അ​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന​ത് മു​ന്‍ നി​ര്‍​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത്. ഇ​ന്ന് പ​യ്യോ​ളി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും പ​തി​നാ​ല് ദി​വ​സ​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.

Top