Loading...

മസ്കറ്റ്: എണ്ണവിലയിടിവ്‌ ഒമാനിലേ ജനങ്ങളിലേക്ക് പകർന്നു നല്കാൻ സർക്കാരിന്റെ തീരുമാനം പ്രവാസികൾ ഉൾപ്പെടെയുള്ളവരെ പ്രതിസന്ധിയിലാക്കുകയാണ്‌. ഇപ്പോൾ ലഭിച്ചുകൊണ്ടിരുന്ന 15ലധികം ആനുകൂല്യങ്ങൾ മുന്നറിയിപ്പ് ഒന്നും ഇല്ലാതെ സർക്കാർ റദ്ദുചെയ്യുകയോ കുറയ്ക്കുകയോ ചെയ്തു.പ്രവാസികളേയും വിദേശികളേയും ഒരു പോലെ ബാധിക്കുകയാണ്‌ ഒമാനിലെ കടുത്ത പ്രതിസന്ധി.50 ശതമാനത്തിലധികം സര്‍ക്കാര്‍ നിക്ഷേപമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാനാണ്‌ ഇപ്പോൾ സർക്കാർ തീരുമാനം ആയത്.ഇതുസംബന്ധമായി ധനകാര്യ മന്ത്രി ദാര്‍വിഷ് ബിന്‍ ഇസ്മാഈല്‍ ബിന്‍ അലി അല്‍ ബലൂഷി ഒപ്പിട്ട സര്‍ക്കുലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങികഴിഞ്ഞു. എണ്ണവിലയിടിവ്‌ മൂലം ഒമാൻ സാമ്പത്തിക രംഗം അനുദിനം വഷളാകുന്നു. 14 ശത കോടീ ഡോളറാണ്‌ ഇതുവരെ രാജ്യത്തിന്റെ നഷ്ടം.

related news ഒമാനു പിന്നാലെ ഖത്തറും! വിദേശ ജീവനക്കാരുടെ ആനുകൂല്യങ്ങൾ റദ്ദാക്കുന്നു, സൗജന്യ താമസവും ടികറ്റും പോകും

Loading...

കുട്ടികൾക്കുള്ള സ്കൂൾ ഫീസ് ഇളവുകൾ, സൗജന്യ വാടക കോട്ടേഴ്സുകൾ, വാടക അലവൻസ്,വീട്ടുവേലക്കാരികളുടെ അലവന്‍സ്,ബാങ്ക് ലോണുകൾ, ക്രഡിറ്റ് കാർഡുകൾ,ഫര്‍ണിച്ചര്‍ അലവന്‍സ്,ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് അലവന്‍സ്, ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള കാര്‍ ഇന്‍ഷുറന്‍സ് അലവന്‍സ്ബോണസ്, റമദാന്‍, ഈദ് വേളകളില്‍ ലഭിക്കുന്ന ഇന്‍സെന്‍റിവുകള്‍ തുടങ്ങിയവ പൂണ്ണമായും നിര്‍ത്തലാക്കും. ജീവനക്കാരുടെ മക്കളുടെ സ്കൂള്‍ ഫീസുകള്‍, മൊബൈല്‍, ഫോണ്‍ ബില്ലുകള്‍, ജീവനക്കാരുടെയും കുടുംബങ്ങളുടെയും വാര്‍ഷിക മെഡിക്കല്‍ പരിശോധനകള്‍, വാർഷിക വിമാന ടികറ്റുകൾ, അവധി ആനുകൂല്യങ്ങൾ, സീനിയര്‍ മാനേജര്‍മാര്‍ക്ക് നല്‍കുന്ന സ്വകാര്യ വാഹനങ്ങള്‍, എന്നീ ആനുകൂല്യങ്ങളും താല്‍ക്കാലികമായി നിർത്തലാക്കും.

15 ശതമാനമാണ് കഴിഞ്ഞവര്‍ഷത്തെ ബജറ്റിലെ സാമ്പത്തിക കമ്മി. ഈ വര്‍ഷം ഇത് 17 ശതമാനമായി ഉയരാനാണ് സാധ്യത. ഈ വര്‍ഷം 3.5 ശതകോടി റിയാലിന്‍െറ ബജറ്റ് കമ്മിയാണ് പ്രതീക്ഷിക്കുന്നത്. കടുത്ത സാമ്പത്തിക നടപടി ഇനിയും ഉണ്ടാകാമെന്ന് മന്ത്രാലയം സൂചിപ്പിച്ചു. എല്ലാവരും സഹകരിക്കണമെന്നും, നടപടികൾ ഇല്ലാതെ രാജ്യത്തിനു മുന്നോട്ട് പോകാൻ ആകില്ലെന്നും സർക്കുലറിൽ പറയുന്നു.

സ്വകാര്യ മേഖലയിൽ വ്യാപകമായ പിരിച്ചുവിടൽ, ശംബളം കുറയ്ക്കൽ

സ്വകാര്യ കമ്പിനികൾ കടുത്ത നടപടികൾ തുടരുകയാണ്‌. സാമ്പത്തിക അച്ചടക്കവും കൂട്ട പിരിച്ചുവിടലും, വേതനവും ആനുകൂല്യങ്ങളും കുറച്ചും പിടിച്ചു നില്ക്കാൻ കമ്പിനികൾ വഴികൾ തേടുകയാണ്‌.വിവിധ കമ്പനികളില്‍ ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചുകഴിഞ്ഞു. പെട്രോളിയം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലും അല്ലാത്തവയിലും ഇവ നടപ്പാക്കുന്നുണ്ട്. ജീവനക്കാരെ പിരിച്ചുവിടല്‍, ശമ്പളം വെട്ടിക്കുറക്കല്‍, ദീര്‍ഘകാല അവധി നല്‍കല്‍ തുടങ്ങിയവയും കമ്പനികള്‍ നടപ്പാക്കുന്നുണ്ട്. പെട്രോളിയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളിലാണ് ഇവ കാര്യമായി നടപ്പാകുന്നത്. അല്ലാത്ത കമ്പനികളിലും വിദേശികളടക്കം പലര്‍ക്കും പിരിച്ചു വിടല്‍ നോട്ടീസ് ലഭിക്കുന്നുണ്ട്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചാലും ഉള്ള ആനുകൂല്യവുമായി ഒമാനില്‍ തുടരുകയെന്ന നിലപാടാണ് ദീര്‍ഘകാല സേവനപാരമ്പര്യമുള്ള പലര്‍ക്കുമുള്ളത്.

പ്രവാസികൾ കടുത്ത ആശങ്കയിലാണ്‌. ആയിരക്കണക്കിന്‌ ആളുകൾ ഇതിനകം നാട്ടിലേക്ക് മടങ്ങികഴിഞ്ഞു. നാട്ടിലും തൊഴിലും ജോലിയും ഇല്ലാതെ എല്ലാവരും ബുദ്ധിമുട്ടുന്നു. പലരും ജീവിത ചിലവുകൾ താങ്ങാനാകാതെ കുട്ടികളേയും കുടുംബത്തേയും നാട്ടിലേക്ക് വിട്ട് ഒമാനിൽ ഷേറിങ്ങ് താമസത്തിലേക്ക് നീങ്ങുന്നു. കാര്യങ്ങൾ വഷളായി വരുന്നതിൽ പ്രവാസ സമൂഹം ആശങ്ക പരസ്പരം പങ്കുവയ്ക്കുകയാണ്‌. ഇതിനെല്ലാം ഇടയിൽ സ്വദേശി വല്ക്കരണം കർശനമയി നടപ്പാക്കുകയും ചെയ്യുന്നുണ്ട്.