Exclusive NRI News

കള്ളന്മാരേ ഓടിച്ചിട്ട് പിടിച്ച മലയാളി യുവാക്കൾ ഒമാനിൽ ഹീറോകളായി, പോലീസിന്റെ ആദരം

മലയാളികൾക്ക് ഒമാനിൽ ആദരം. അതും സർക്കാരും പോലീസും ഒക്കെ ചേർന്ന് പ്രവാസികളായ മലയാളികളുടെ ധീരതയേ അഭിനന്ദിച്ചു.സൂപ്പർ മാർകറ്റ് കൊള്ളയടിക്കാൻ വന്ന കള്ളന്മാരേ മലയാളികൾ ഓടിച്ചിട്ട് പിടിച്ച് കീഴടക്കിയത് ഒമാൻ പോലീസിനേ പോലും അത്ഭുതപ്പെടുത്തി.മോഷണ ശ്രമം തടയുകയും പ്രതികളെ സാഹസികമായി പിടികൂടുകയും ചെയ്ത മലയാളികളെ ആദരിച്ചിരിക്കുകയാണ് ഒമാന്‍. റോയല്‍ ഒമാന്‍ പോലീസാണ് മലയാളി യുവാക്കളുടെ ധീരകൃത്യത്തിന് അഭിനന്ദനവുമായി എത്തിയത്.

മസ്‌കറ്റില്‍ നിന്നു നൂറ് കിലോമീറ്റര്‍ അകലെ തര്‍മദിലെ മക്ക ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ കണ്ണൂര്‍ സ്വദേശി റയിസ്, കണ്ണൂര്‍ തില്ലേങ്കരി സ്വദേശി നൗഷാദ്, കോഴിക്കോട് വടകര സ്വദേശി രാജേഷ് എന്നിവരാണ് പോലീസിന്റെ ആദരവ് ഏറ്റുവാങ്ങിയത്. ബാത്തിന ഗവര്‍ണറേറ്റിലെ പോലീസ് മേധാവി ബ്രിഗേഡിയര്‍. അബ്ദുല്ല അല്‍ ഗൈലാനി ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്തു.

പോലീസ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. തര്‍മദിലെ മക്ക ഹൈപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് മോഷണ ശ്രമം നടന്നത്. താഴത്തെ നിലയിലെ പ്രധാന വാതിലിന്റെ പൂട്ട് പൊട്ടിച്ചാണ് പ്രതികള്‍ അകത്തുകയറിയത്. ഇതേസമയം, ഹൈപ്പര്‍മാര്‍ക്കറ്റിനകത്ത് സാധനങ്ങള്‍ ഒരുക്കിവെക്കുന്ന ഡ്യൂട്ടിയിലായിരുന്നു റയിസും നൗഷാദും രാജേഷും. ശബ്ദം കേട്ട് ഇവര്‍ മുന്‍വശത്തേക്ക് എത്തിയപ്പോഴാണ് മോഷ്ടാക്കളെ കണ്ടത്.

കടയില്‍ ആളുണ്ടെന്ന് കണ്ട മോഷ്ടാക്കള്‍ മുന്‍ വശത്തെ വാതിലിന്റെ ചില്ല് ഇടിച്ചുപൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, പിന്നാലെ ഓടിയ മൂവരും ചേര്‍ന്ന് പ്രതികളില്‍ ഒരാളെ പിടികിട്ടി. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. മിനിട്ടുകള്‍ക്കകം പോലീസ് എത്തുകയും പിടിയിലായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു ഇയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് രണ്ടാമനെ അറസ്റ്റ് ചെയ്തത്. മലയാളികളെ ആദരിച്ച വിവരം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഒമാന്‍ പോലീസ് അറിയിച്ചത്.

Related posts

അതിമനോഹരമായി ജീവിതത്തില്‍ അഭിനയിക്കുന്ന നടനാണ് ദിലീപ്; നടനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ സലീം ഇന്ത്യ ഒരു നാള്‍ കുമ്പസാരം നടത്തും; ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടിയുമായി പല്ലിശേരി

സോമർസെറ്റ്‌ സെൻറ്‌ തോമസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 29-ന് ഞായാറാഴ്ച

Sebastian Antony

അനാവശ്യ സംസാരങ്ങള്‍ റമസാനിന്റെ പവിത്രത ഇല്ലാതാക്കും: ഡോ. ഹുസൈന്‍ സഖാഫി

subeditor

സുരക്ഷിതമെന്ന് നാം കരുതിയിരുന്ന ശര്‍ക്കരയും നിശബ്ദ കൊലയാളി

ജസ്ന അന്ന് ഒറ്റയ്ക്കായിരുന്നു ;കുറേനാളായി മനസിൽ കൊണ്ടു നടന്ന സംശയം തുറന്നു പറഞ്ഞപ്പോൾ

പുരോഹിതന്റെ മുന്നിൽ എന്തിനു മുട്ട് കുത്തണം

subeditor

കുവൈത്തില്‍ നിയമലംഘകര്‍ക്ക് താമസ സൗകര്യം നല്‍കുന്നവര്‍ക്ക് മൂന്നു മാസം തടവും പിഴയും

subeditor

സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിന് ടെക്സസ് ഗവര്‍ണ്ണറുടെ അവാര്‍ഡ്

രാജേഷിനെ വെട്ടിനുറുക്കിയത് നീണ്ട ആസൂത്രണത്തിനു ശേഷം ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌

മോഹൻലാൽ വീണത് ദിലീപ് വിരിച്ച വലയിലോ? ഒരു പ്രസിഡന്റും ബാക്കിയെല്ലാം ദിലീപ് ഉദ്ദേശിച്ച ആളുകളും

subeditor

സൗദിയിൽ 50 പേരുകൾ നിരോധിച്ചു. ഈ പേരുകൾ ഇനി കുട്ടികൾക്ക് ഇടാനും വിളിക്കാനും പാടില്ല.

subeditor

വര്‍ഷം തോറും നടത്തുന്ന യു.എസ് വിരുദ്ധ റാലി ഉത്തരകൊറിയ ഉപേക്ഷിച്ചു; അതിര്‍ത്തിയിലെ ആയുധങ്ങള്‍ നീക്കം ചെയ്യും

Sebastian Antony