ഒമാനിൽ പുതിയ ട്രാഫിക് നിയമം: മദ്യപിച്ചോ നിരോധിച്ച മരുന്നുകൾ കഴിച്ചോ വാഹനം ഓടിച്ചാൽ ഒരുവർഷം ജയിലും നാടുകടത്തലും

മസ്കത്ത്:  ഒമാനിലെ പുതിയ ട്രാഫിക് നിയമത്തിന്റെ വിശദാംശങ്ങൾ ലഭ്യമായി. മദ്യപിച്ച് വാഹനം ഓടിക്കുന്ന പ്രവാസികളെ ഒരു വർഷം ജയിലിൽ പാർപ്പിച്ച ശേഷം നാടുകടത്തും. 500 റിയാൽ പിഴയും വാങ്ങിക്കും.നിരോധിച്ച ഏതേങ്കിലും മരുന്നുകൾ കഴിച്ചാൽ ആയവ മയക്കുമരുന്ന് കഴിച്ച കേസുകളിൽ ഉൾപെടുത്തുമെന്നും കടുത്ത ശിക്ഷ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.ഒൗദ്യോഗിക ദിനപത്രമായ ഒമാന്‍ ഒബ്സര്‍വര്‍ ആണ്‌ ഇത് പുറത്തുവിട്ടറ്റ്.അപകടത്തിൽ ഒരാൾപ്പ് പരികേറ്റാൽ 2000 റിയാൽ പിഴ 3 – 12 മാസം വരെ പിഴ. അപകടത്തിൽ മരണം ഉണ്ടായാൽ ഡ്രൈവർക്ക് 10000റിയാൽ പിഴയും, ഒരുവർഷം തടവും, നാടുകടത്തലും.

പിഴയും ശിക്ഷയും പൂർത്തിയായ ശേഷമേ നാടുകടത്തൂ.ഇനി അപകടംമൂലം ഒരാള്‍ പത്ത് ദിവസത്തിലധികം ജോലിക്ക് ഹാജരാവാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുകയോ ചെയ്താല്‍ ഒരുവര്‍ഷം വരെ തടവും പിഴയുമാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ശിക്ഷ. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരുമാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവും 300 റിയാല്‍ പിഴയും ലഭിക്കും. പൊതുനിരത്തുകളില്‍ മത്സരയോട്ടം നടത്തുന്നവര്‍ക്കും എതിര്‍ദിശയില്‍ വാഹനമോടിക്കുന്നവര്‍ക്കും മൂന്നുമാസം തടവും 300 റിയാല്‍ പിഴയുമാണ് ശിക്ഷ.
കേടുവന്ന ബ്രേക്കുള്ള വാഹനമോടിക്കുക, ഇന്‍ഷുറന്‍സും രജിസ്ട്രേഷനും കാലഹരണപ്പെടുക, നിരത്തില്‍ ഗതാഗത സ്തംഭനമുണ്ടാക്കുക എന്നീ കുറ്റങ്ങളും വാഹനയുടമകളെ ജയിലിലത്തെിക്കും. മൂന്നുമാസം തടവും 300 റിയാല്‍ പിഴയുമാണ് ഈ കുറ്റങ്ങളിലെ ശിക്ഷ. തെറ്റായ നമ്പര്‍പ്ളേറ്റും കാലഹരണപ്പെട്ട ലൈസന്‍സും ഉപയോഗിക്കുന്നവരെ ഒരുവര്‍ഷമാണ് തടവിലിടുക. 500 റിയാല്‍ പിഴയും ഇവര്‍ക്ക് ശിക്ഷയായി ലഭിക്കും. ഡ്രൈവിങ്ങിനിടെ മറ്റ് വാഹനയുടമകളോട് മോശമായി പെരുമാറുന്നവരെയും തടവും പിഴയുമാണ് കാത്തിരിക്കുന്നത്. വാഹനത്തിന്‍െറ രേഖകള്‍ കൃത്രിമമാണെങ്കില്‍ മൂന്നുമാസം തടവും 300 റിയാല്‍ പിഴയുമാകും ശിക്ഷയെന്നും ഒമാന്‍ ഒബ്സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു. അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നവര്‍ക്ക് ഒരുവര്‍ഷം വരെ തടവും 500 റിയാല്‍ വരെ പിഴയുമാണ് ശിക്ഷയെന്ന് മറ്റ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.