വിദഗ്ധരായ പ്രവാസികള്‍ക്ക് നിശ്ചിത കാലയളവിലേക്ക് തൊഴില്‍ ലൈസന്‍സ് അനുവദിക്കുവാന്‍ ഒമാന്‍ സര്‍ക്കാരിന്റെ നീക്കം.
ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികം, കണ്‍സല്‍ട്ടന്‍സി തുടങ്ങിയ മേഖലകളിലാണ് ബന്ധപ്പെട്ട മേഖലയുമായി വൈദഗ്ധ്യമുള്ള പ്രവാസികള്‍ക്ക് താല്‍ക്കാലികമായി തൊഴില്‍ ലൈസന്‍സ് അനുവദിക്കുക. ഓരോ വര്‍ഷവും വിവിധ രംഗങ്ങളിലെ ഒഴിവുകള്‍ വിലയിരുത്തി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നികത്തും. ഇത്തരത്തില്‍ നിയമനം നല്‍കുന്നവരെ ആവശ്യാനുസരണം പ്രസ്തുത കമ്പനിയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേക്കും കാലയളവ് നിശ്ചയിച്ച് വിന്യസിക്കും.
Loading...
കടപ്പാട്: ടൈംസ് ഓഫ് ഒമാന്‍