എന്തുകൊണ്ട് സണ്ണി ലിയോണ്‍, ജയറാം ചിത്രം ഉപേക്ഷിച്ചു; ഒമര്‍ ലുലു പറയുന്നു

ജയറാമിനെയും ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു ചിത്രം സംവിധാനം ചെയ്യുവാന്‍ ഒരുങ്ങുന്നു എന്ന് സംവിധായകന്‍ ഒമര്‍ ലുലു നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതോടെ ആരാധകര്‍ ആവേശത്തില്‍ ആയെങ്കിലും പിന്നീട് ആ ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ പുറത്ത് എത്തിയില്ല. ഇപ്പോള്‍ ആ ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്ന് തുറന്ന് പറഞ്ഞിരിക്കുക ആണ് ഒമര്‍ ലുലു.

ഒരു അഡാര്‍ ലവ് എന്ന ചിത്രം ഷൂട്ട് കഴിഞ്ഞു റിലീസിന് തയ്യാറെടുക്കുന്ന സമയത്തു ആണ് ഈ ചിത്രം പ്ലാന്‍ ചെയ്തത്. സണ്ണി ലിയോണിയെ ആദ്യമായി മലയാളത്തില്‍ അവതരിപ്പിക്കാന്‍ ഉള്ള ശ്രമം ആയിരുന്നു അത്. എന്നാല്‍ ഒരു അഡാര്‍ ലവ് എന്ന ചിത്രം റിലീസ് വൈകുകയും അതിന്റെ നിര്‍മ്മാതാവും ആയി ബന്ധപ്പെട്ടു ചില പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്തതോടെ ജയറാം, സണ്ണി ലിയോണി എന്നിവര്‍ക്ക് ഡേറ്റ് ഉണ്ടായിരുന്ന സമയത്തു.

Loading...

ആ ചിത്രം തുടങ്ങാന്‍ സാധിക്കില്ല എന്ന ബോധ്യപ്പെടുകയും അത് ഉപേക്ഷിക്കുകയുമായിരുന്നു എന്ന് ഒമര്‍ ലുലു വിശദീകരിച്ചു. പിന്നീട് മധുര രാജ എന്ന ചിത്രത്തിലൂടെ സണ്ണി ലിയോണി മലയാളത്തില്‍ എത്തിയതോടെ ആ ശ്രമം വേണ്ട എന്ന് വെച്ചു എന്നും ഒമര്‍ ലുലു പറഞ്ഞു.

അതേസമയം സണ്ണി ലിയോണ്‍ കഴിഞ്ഞ ദിവസം പറഞ്ഞ ചില വാക്കുകള്‍ വൈറല്‍ ആയിരുന്നു.
സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ഈ കാലഘട്ടത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഇത്തരം ശാരീരിക ദുരുപയോഗം നേരിടുന്ന പുരുഷന്മാര്‍ ഇത് തുറന്ന് പറഞ്ഞ് രംഗത്ത് എത്തണമെന്ന് സണ്ണി പറയുന്നു. ഇത്തരത്തില്‍ തുറന്നു പറച്ചിലിന് ഒരു മടിയും കാണിക്കരുതെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആയിരുന്നു സണ്ണി ലിയോണിന്റെ പ്രതികരണം.

പുരുഷന്മാര്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുമ്പോള്‍, ഇതെല്ലാം അത്ര വലിയ കാര്യമാണോ എന്നായിരിക്കും പലരുടേയും ചിന്ത. എന്നാല്‍ ഈ മനോഭാവം മാറണമെന്നും ഉറക്കെ പറയണമെന്നും സണ്ണി വ്യക്തമാക്കി.് ജോലിസ്ഥലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ച്, അല്ലെങ്കില്‍ സ്വസ്ഥമായി ജോലിചെയ്യാന്‍ അനുവദിക്കാതിരിക്കുന്നതിനെക്കുറിച്ച് സ്ത്രീകളാണ് കൂടുതല്‍ തുറന്നു സംസാരിക്കുന്നത് എന്നാണ്.’

‘പക്ഷേ ഇത്തരം അനുഭവങ്ങള്‍ പുരുഷന്മാര്‍ക്കും ഉണ്ടാകുന്നുണ്ടെന്നാണ്. പക്ഷേ അത് പലരും തിരിച്ചറിയുന്നില്ല, അവന്‍ ഒരു ആണല്ലേ?, ഇതിത്ര വലിയ കാര്യമാണോ? എന്ന മട്ടിലായിരിക്കും പലരുടെയും സമീപനം. ജോലിസ്ഥലത്തോ മറ്റെവിടെയെങ്കിലോ ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റത്തിന് ഇരയാവുകയാണെങ്കില്‍ അതേക്കുറിച്ച് ഉറക്കെപ്പറയാന്‍, അതേക്കുറിച്ച് ബോധവാന്മാരാകാന്‍, അത് ശരിയല്ല എന്ന് പറയാന്‍ അവര്‍ പ്രാപ്തരാകണം സണ്ണി പറഞ്ഞു

നേരത്തെ പോണ്‍ രംഗം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി സണ്ണി ലിയോണ്‍ രംഗത്തെത്തിയിരുന്നു. ആദ്യം സണ്ണി ലിയോണിക്ക് ഒറ്റമേല്‍വിലാസം മാത്രമാണ് ഉണ്ടായിരുന്നത്. പോണ്‍ താരം. പോണ്‍ സിനിമകളിലൂടെയാണ് സണ്ണി ലിയോണി ബോളിവുഡില്‍ എത്തുന്നത്. എന്നാല്‍ ആരാധക ശ്രദ്ധ നേടിയതിനു പിന്നാലെ സണ്ണി പോണ്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് നിര്‍ത്തി. തനിക്ക് പ്രശ്തി നേടിത്തന്ന കരിയര്‍ ഉപൃക്ഷിക്കാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍. പോണ്‍ സിനിമ നിരോധിക്കും എന്ന് മുന്നില്‍ കണ്ടാണ് താന്‍ കരിയര്‍ ഉപേക്ഷിച്ചത് എന്നാണ് സണ്ണി ലിയോണി പറയുന്നത്.