ഒമിക്രോൺ ആശങ്ക; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ഇന്ത്യ

ലോകം ഓമിക്രോൺ വകഭേദ ഭീഷണിയിൽ തുടരുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ഇന്ത്യയും. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കെത്തുന്നവരെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കണമെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് അധികൃതർ. സൗത്ത് ആഫ്രിക്കയിയിൽ നിന്നെത്തുന്നവർ നിർബന്ധ ക്വാറന്റൈനിൽ കഴിയണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.പുതിയ വകഭേദമായ ഒമിക്രോൺ മനുഷ്യ ശരീരത്തെ എത്രത്തോളം ബാധിക്കുമെന്നും വ്യാപനം ഏത് രീതിയിലായിരിക്കുമെന്നും ഉൾപ്പടെയുള്ള പഠനങ്ങൾ പുരോഗമിക്കുകയാണെന്നും രാജ്യത്തെ ജനങ്ങൾ നിലവിലുള്ള കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്നും ICMR വ്യക്തമാക്കിയിട്ടുണ്ട്.

അതെ സമയം അന്തരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിച്ച നടപടി പുതിയ കോവിഡ് സാഹചര്യത്തിൽ പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ചേർന്ന ഉന്നത തലയോഗത്തിൽ വ്യക്തമാക്കി.അതിനിടെ കഴിഞ്ഞ ദിവസം ബംഗളൂരു വിമാനത്താവളത്തിലെത്തിയ രണ്ട്​ ദക്ഷിണാഫ്രിക്കൻ പൗരൻമാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച സംഭവത്തിൽ ഇരുവരെയും പരിശോധനക്ക്​ വിധേയമാക്കി. എന്നാൽ ഇവരിൽ ഒമിക്രോൺ ​വൈറസിന്റെ സാന്നിധ്യം ഇല്ലെന്നും , ഡെൽറ്റ വകഭേദമാ​ണ്​ ഇരുവരിലും കണ്ടെത്തിയതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Loading...