ഓൺലൈൻ ബുക്കിംഗ് ; ഹോം തീയറ്ററിനു പകരം കിട്ടിയത് മനോഹരമായി പാക്ക് ചെയ്ത സിമന്റ് കട്ട

ഹരിപ്പാട്:  ഒരു ഹോം തീയറ്റർ വാങ്ങാൻ മോഹിച്ച് ഓൺലൈൻ വഴി ബുക്ക് ചെയ്തു ഹരിപ്പാട് സ്വദേശി സതീഷ്‌കുമാർ . പണവും അടച്ചു. ഒടുവിൽ വന്ന സാധനം തുറന്നുനോക്കിയപ്പോൾ മനോഹരമായി പാക്ക് ചെയ്ത സിമന്റ് കട്ട. 3,000 രൂപ അങ്ങനെ പുകഞ്ഞു തീർന്നു. എന്താണ് സംഭവം എന്നറിയാൻ കമ്പനിയുടെ ഓഫീസിൽ വിളിച്ചപ്പോൾ ഒരക്ഷരം മിണ്ടാതെ ഫോണും കട്ട് ചെയ്ത് പോയി. ഇപ്പോൾ പരാതി നൽകി കാത്തിരിക്കുകയാണ്. നാപ്‌ടോളിന്റെ ഓൺലൈൻ വഴിയാണ് ബുക്ക് ചെയ്തത്. ഓൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള പരസ്യംകണ്ടിട്ടാണ് ടോൾ ഫ്രീ നമ്പരായ 18002100022-ൽ വിളിച്ച് ഹോം തീയറ്റർ ബുക്ക് ചെയ്തത്. കഴിഞ്ഞ മാസം ആദ്യമാണ് ഹോം തീയറ്റർ ബുക്ക് ചെയ്തത്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ സാധനം എത്തിയിട്ടുണ്ടെന്നും 2,998 രൂപ അടച്ച് സാധനം കൈപ്പറ്റാനും അറിയിച്ച് ഫോൺ കോൾ വന്നു.

ഇതനുസരിച്ച് പള്ളിപ്പാട് പോസ്റ്റ് ഓഫീസിൽ നിന്നും പാഴ്‌സലുമായി വീട്ടിലെത്തിയ സതീഷ് തുറന്നു നോക്കിയപ്പോൾ ഹോം തീയറ്റർ സിസ്റ്റവും നാലു ബോക്‌സുകളും ഉണ്ടായിരുന്നെങ്കിലും അത് വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല. തുടർന്ന് കമ്പനിയുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ സാധനം തിരിച്ചയക്കാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 23 ന് സാധനം തിരിച്ചയച്ചു കൊടുത്തു. ഇതിനു പകരമായി വർക്ക് ചെയ്യുന്ന നല്ല ഉപകരണം അയച്ചിട്ടുണ്ടെന്നും പോസ്റ്റ് ഓഫീസിൽ പോയി വാങ്ങണമെന്നും നാപ്‌ടോൾ സതീഷിനെ ഫോണിൽ വിളിച്ചറിയിച്ചു. കഴിഞ്ഞ ദിവസം പാഴ്‌സലും വാങ്ങി വീട്ടിലെത്തി പൊട്ടിച്ചു നോക്കിയപ്പോൾ മനോഹരമായി തെർമോകോൾ സൈഡിൽ വച്ചു പായ്ക്ക് ചെയ്ത വെള്ള ഇഷ്ടികയായിരുന്നു.

Loading...