ഇവരാണ് ആ ഭാഗ്യവാന്മാര്‍; ഓണം ബംമ്പര്‍ അടിച്ച കോടിപതികളെ കണ്ടെത്തി

സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത് ആലപ്പുഴയില്‍ വിറ്റ ടി എം 160869 ടിക്കറ്റിന്. കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ആറ് ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റാണിത്. റോണി,വിവേക്, രതീഷ്,സുബിന്‍,റംജിം,രാജീവന്‍ എന്നിവരാണ് ഭാഗ്യശാലികള്‍.

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് ഒന്നാം സമ്മാനം. സമ്മാനം ലഭിച്ച മഹാഭാഗ്യവാന് ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി കൈയില്‍ കിട്ടും. മന്ത്രി ജി.സുധാകരനാണ് തിരുവനന്തപുരത്ത് വെച്ച് നറുക്കെടുപ്പ് നടത്തിയത്. രണ്ടാം സമ്മാനമായ അമ്പത് ലക്ഷം രൂപ 10 പേര്‍ക്കാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. അച്ചടിച്ച് 46 ലക്ഷം ടിക്കറ്റുകളില്‍ 43 ലക്ഷത്തിലേറെയും ഇതിനകം വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാറിന് 29 കോടി വരുമാനമായി കിട്ടി.

ആലപ്പുഴ കായംകുളം ശ്രീമുരുഗാ ലോട്ടറി ഏജന്റ് ശിവന്‍കുട്ടി വിറ്റ ടിക്കറ്റാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി ഒന്നാം സമ്മാനമായി കിട്ടിയ ഭാഗ്യവാന്‍മാര്‍ക്ക് അഭിനന്ദനപ്രവാഹമാണ്. രണ്ടാം സമ്മാനമായ അമ്ബത് ലക്ഷം രൂപ 10 പേര്‍ക്കാണ് ലഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. അച്ചടിച്ച്‌ 46 ലക്ഷം ടിക്കറ്റുകളില്‍ 43 ലക്ഷത്തിലേറെയും വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാറിന് 29 കോടി ലാഭവും ലഭിച്ചു.