ഓണം…പൊന്നോണം

ഓണം…പൊന്നോണം

ഡോ.ആനി പോൾ.

Loading...

 

ഓർമ്മയിൽ ചിറകടിച്ചെത്തിയാ

ഒരുപൊന്നിൻ ചിങ്ങമാസത്തിൽ

ഓണപ്പുലരിതൻ പുഞ്ചിരിയുമായ്

ഓണമെത്തി പൊന്നോണമെത്തി.

 

മാവേലിനാടിൻ പൂക്കാലം

പൂക്കളിറുത്തു പൂക്കളം തീർത്തു

വർണ്ണങ്ങൾ തിളങ്ങുമാമുറ്റത്തു

ഓണമെത്തി പൊന്നോണമെത്തി .

 

സന്തോഷത്തിന്നലകൾ മുഴങ്ങി

സമർദ്ധിതൻ താലം തുളുമ്പി

സൗഹൃദം കൈകോർത്തിണങ്ങി

ഓണമെത്തിപൊന്നോണമെത്തി .

മാവേലിതൻ മാനവർക്കു

വരം നൽകുമാദിവസം

നാടെങ്ങും ഉത്സവമേളമായ്

ഓണമെത്തി പൊന്നോണമെത്തി .