പെർത്ത്: പെർത്തിൽ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഓണ സദ്യയിൽ ഭക്ഷ്യ വിഷബാധ. 400ലധികം പ്രവാസി മലയാളികൾ എത്തിയ സദ്യയിൽ നിരവധി പേർക്ക് വയറിളക്കവും ചര്‍ദ്ദിയും പിടിപെട്ടു. പെർത്തിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റാണ് ഭക്ഷണം വിതരണം ചെയ്തത്. വില കുറഞ്ഞ രീതിയിൽ 5 ഡോളറിനായിരുന്നു ഒരു സദ്യ വിതരണം നടത്തിയത്. സംഘാടകർ സദ്യയുടെയും, പരിപാടിയുടെയും തുക സ്പോൺസർഷിപ്പ് വഴിയും കൾച്ചറൽ ഫണ്ട് സാഹായമായും വാങ്ങി പരിപാടി സംഘടിപ്പിക്കുകയായിരുന്നു. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടിലെങ്കിലും സദ്യ ഉണ്ട ഇരുപതിലധികം പേര്‍ക്ക് ചര്‍ദ്ദി യും വയറിളക്കവും. സദ്യ വിളമ്പിയത് ഓഗസ്റ്റ് 17 ശനിയാഴ്ചയായിരുന്നു.സാമ്പാറും എരിശ്ശേരിയും തുടക്കത്തിലെ വളിച്ചതായിരുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു.. അതിനാല്‍ രണ്ടാമത്തെ പന്തിമുതല് ഇതുരണ്ടും വിളമ്പിയിരുന്നില്ല.
എന്തായാലും സദ്യയിൽ പങ്കെടുത്ത് പരാതി ഉവർക്കും രോഗ ബാധിതർ ആയവർക്കും ഭക്ഷണം വിതരണം ചെയ്ത റെസ്റ്റോറന്റിന്റെ ഇൻഷുറൻസ് പരിരക്ഷയിലൂടെ സഹായം ലഭിക്കും എന്നും അറിയുന്നു. പരിപാടി സംഘടിപ്പിച്ചവർക്കും, റെസ്റ്റോറന്റ്കാർക്കും ഇൻഷുറൻസ് പരിരക്ഷ ഉള്ളതാണ്.