ഓണസ്മൃതികളുയര്‍ത്തി മലയാളിക്ക് അത്താഘോഷം

തിരുനാവായ: ഓണസ്മൃതികളുയര്‍ത്തി മലയാളിക്ക് ഇന്ന് അത്താഘോഷം. പത്താംനാളാണ് തിരുവോണം. ഓണത്തിന്‍െറ പഴയകാല ചടങ്ങുകള്‍ പലതും വിസ്മൃതിയിലായെങ്കിലും അത്തം മുതല്‍ തിരുവോണം വരെ ഗൃഹാങ്കണങ്ങളില്‍ പൂക്കളമൊരുക്കാന്‍ മലയാളി ഇന്നും മറക്കാറില്ല. പൂവിടുന്നതില്‍ പ്രാദേശിക വ്യത്യാസങ്ങളുണ്ട്.

പലയിടത്തും അത്തം, ചിത്തിര, ചോതി നാളുകളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂ മാത്രമാണലങ്കരിക്കുന്നത്. പിന്നീടുള്ള ദിനങ്ങളില്‍ വിവിധ തരം പൂക്കള്‍ ഉപയോഗിക്കുന്നു. ചിലയിടങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി പത്താം നാള്‍ പത്തു നിറമുള്ള പൂക്കള്‍ കൊണ്ടാണ് പൂക്കളമൊരുക്കുന്നത്.