മാതള നാരങ്ങയുടെ കുരു തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

തൊണ്ടയിൽ മാതളനാരങ്ങയുടെ കുരു കുടുങ്ങി ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് പഞ്ചായത്ത് 16-ാം വാർഡ് വെട്ടയ്ക്കൽ ആരാശുപുരം അഴീക്കൽ വീട്ടിൽ സാജൻജോസ്‌-സിൽജി ദമ്പതികളുടെ മകൻ ഹെവൻ ജോസ് ആണ് മരിച്ചത്.

ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

Loading...