മനുഷ്യ ജീവന് ഭീഷണിയായ അജ്ഞാത വൈറസ് പടര്‍ന്ന് പിടിക്കുന്നു; ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി; 41 പേരില്‍ സ്ഥിരീകരിച്ചു

ബെയ്ജിങ്: അജ്ഞാത വൈറസ് പടര്‍ന്ന് പിടിക്കുന്നു. മനുഷ്യ ജീവന് ഭീഷണി ഉയര്‍ത്തുന്ന വൈറസ് ബാധിച്ച് ഒരാള്‍ക്ക് ചൈനയില്‍ ജീവന്‍ നഷ്ടമായി. നിലവില്‍ നാല്‍പ്പത്തി ഒന്ന് പേരില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വൈറസ് ബാധ പടര്‍ന്നുപിടിച്ച വൂഹാനില്‍ ചികിത്സയിലായിരുന്ന 61 വയസ്സുകാരനാണ് മരണത്തിന് കീഴടങ്ങിയത്.

അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച 41 പേരില്‍ ഏഴ് പേരുടെ നില ഗുരുതരം ആണെന്നാണ് വിവരം. കഴിഞ്ഞ മാസം അവസാനത്തോടെയാണ് വൂഹാന്‍ നഗരത്തില്‍ അജ്ഞാത വൈറസ് ബാധ കണ്ടെത്തിയത്. മത്സ്യ -മാംസ മാര്‍ക്കറ്റിലെ ജോലിക്കാരില്‍ ആയിരുന്നു ആദ്യം വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന വൈറസ് അല്ല ഇതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം രോഗികളെ ചികിത്സിച്ചിരുന്നവരില്‍ വൈറസ് ബാധ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Loading...

അതേസമയം ചൈനയെ ഭീതിയിലാഴ്ത്തി അജ്ഞാത വൈറസ് ബാധ പടരുന്നു. ഇതുവരെ 44 ഓളം പേര്‍ക്കാണ് ന്യുമോണിയയ്ക്കു സമാനമായ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 11 പേരുടെ നില ഗുരുതരമാണ്. വുഹാന്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലുമാണ് വൈറസ് പടര്‍ന്നു പിടിച്ചിരിക്കുന്നത്. വൈറസ് ലക്ഷണങ്ങളെ തുടര്‍ന്ന് 121 ഓളം പേര്‍ നിരീക്ഷണത്തിലാണ്.

200203 കാലഘട്ടത്തില്‍ ലോകമാകെ 700 ഓളം പേരുടെ മരണത്തിനു കാരണമായ ‘സാര്‍സ്’ (sars- severe acute respiratory syndrome) വൈറസ് ബാധയാണ് ഇതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണ നടക്കുന്നുണ്ടെങ്കിലും വുഹാന്‍ ഹെല്‍ത്ത് കമ്മിഷന്‍ ഇതു നിഷേധിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച എട്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് പടരുന്ന വൈറസ് അല്ല ഇതെന്നാണ് ഹെല്‍ത്ത് കമ്മിഷന്റെ നിഗമനം. വൈറസ് ബാധിതരെ ചികിത്സിച്ചവര്‍ക്ക് രോഗം പടരാത്താത്ത് ഈ സംശയത്തിനു ബലം നല്‍കുന്നു. വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വൈറസ് ബാധ സംബന്ധിച്ച് ചൈനീസ് സര്‍ക്കാരില്‍ നിന്ന് നിരന്തരം വിവരങ്ങള്‍ തേടുന്നുണ്ടെന്നു ലോകാരോഗ്യ സംഘടന അറിയിച്ചു.

അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചൈനയുടെ അയല്‍രാജ്യങ്ങളിലും കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിംഗപ്പൂര്‍, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് സഞ്ചാരികളെ ചൈനയിലേക്ക് പ്രവേശിപ്പിക്കുന്നത്.

അതേസമയം രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 419 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 740 പേര്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണ്. ഇവരെ മറ്റുള്ളവരുമായി ബന്ധപ്പെടുന്നതില്‍ നിന്നും ആശുപത്രി അധികൃതര്‍ വിലക്കിയിട്ടുണ്ട്. നഗരം അജ്ഞാതമായ വൈറസ് രോഗത്തിന്റെ പിടിയിലാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വുഹാനില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.