സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി;മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി കുട്ടി ഹസ്സനാണ് മരിച്ചത്. 67 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. 2002 മുതല്‍ ഹൃദ്രോഗിയായിരുന്നു കുട്ടി ഹസ്സന്‍. ഈ മാസം 24 ന് ഹൃദ്രോഹത്തിന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കിടെയാണ് ഇവരുടെ മകന്‍ കൊവിഡ് രോഗിയാണെന്ന കാര്യം ആശുപത്രി അധികൃതര്‍ അറിഞ്ഞത്.

ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിനും കൊവിഡ് പരിശോധന നടത്തുകയായിരുന്നു. ഇദ്ദേഹത്തിനും കൊവിഡ് പോസിറ്റീവായതോടെ ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിന്നും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ വെച്ചും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നില്ല. ശ്വാസതടസ്സവും ഛര്‍ദ്ദിയും ഉണ്ടായിരുന്നു. ഇന്നലെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായവുകും ചെയ്തു. ആദ്യമേ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. ഇന്ന് രാവിലെ വീണ്ടും അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും ചെയ്ത് ഇതാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്.

Loading...