ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ബംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഒരാൾ കൂടി അറസ്റ്റിൽ. കര്‍ണാടക വിജയപുര സ്വദേശി പരശുറാം വാഗ്മോർ എന്നയാളാണ് മഹാരാഷ്ട്രില്‍ നിന്ന് പിടിയിലായത്.

ഹിന്ദു ജനജാഗരൺ സമിതി പ്രവർത്തകനായ ഇയാൾക്ക് ഗൂഢാലോചനയിൽ പങ്കെന്ന് അന്വേഷണ സംഘം പറഞ്ഞു. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ആര്‍ആർ നഗറിലെ സ്വന്തം വീട്ടിൽ വച്ച് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്

Top