മോൻസനെതിരെ വീണ്ടും കേസ്; ​ഗവേഷകരുടെ വ്യാജ ഒപ്പും സീലും നിർമിച്ചു

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായിരിക്കുന്ന മോൻസൻ മാവുങ്കലിനെതിരെ പുതിയ കേസുകൾ വന്നു കൊണ്ടിരിക്കുകയാണ്. വീണ്ടും ഒരു കേസ് വന്നിരിക്കുന്നത്. ഡിആർഡിഒയുടെ പേരിലാണ് വ്യാജരേഖ ഉണ്ടാക്കിയതിനെതിരെയാണ് കേസ്. ഇറിഡിയം കൈവശം വയ്ക്കാൻ അനുമതി ഉണ്ടെന്നുള്ള രേഖയാണ് മോൻസൻ വ്യാജമായി ചമച്ചത്. ഗവേഷകരുടെ വ്യാജ ഒപ്പും സീലും മോൻസൻ നിർമ്മിച്ചെന്നും ക്രൈംഞ്ച്രാഞ്ച് കണ്ടെത്തി. സംഭവത്തിൽ വിശദാംശങ്ങൾ തേടി ഡിആർഡിഒക്ക് അന്വേഷണസംഘം കത്ത് നൽകി. മോൺസൺ മാവുങ്കലിനെതിരെ ഇതുവരെ ഏഴ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.മോൻസൻ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് സ്റ്റേഷനുകളിൽ പരാതി പ്രവാഹമാണ്.

ഒന്നരലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന് കാട്ടി ആലപ്പുഴ തുറവൂർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ഒരു തട്ടിപ്പ് കേസ് കൂടി മോൻസൻ മാവുങ്കലിനെതിരെ രജിസ്റ്റർ ചെയ്തിരുന്നു. 2017 ഡിസംബർ 29 ന് തന്നോട് ഒന്നരലക്ഷം രൂപ മോൻസൻ ആവശ്യപ്പെട്ടു. തൻറെ സഹോദരൻ വഴിയാണ് ബന്ധപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി മൂലം തൻറെ കൈയിൽ പണമിലെന്ന് പറഞ്ഞു. 20 ദിവസത്തിനകം തിരിച്ചു തരുമെന്നും സ്വർണം പണയം വെച്ചെങ്കിലും പണം കണ്ടെത്താൻ ആവശ്യപ്പെട്ടും. തുടർന്ന് ഭാര്യയുടെ സ്വർണം പണയം വെച്ച് തുക ഒപ്പിച്ചു. മോ‍ൻസൻ ആവശ്യപ്പെട്ട പ്രകാരം 2018 ജനുവരിയിൽ പണം തുറവൂരിലെ ഒരു കച്ചവടക്കാരനെ ഏല്പ്പിച്ചു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പണം തിരികെ തന്നില്ലെന്നാണ് പരാതി.

Loading...