സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന അവറാന്‍ ആണ് മരിച്ചത്. 65 വയസ്സായിരുന്നു. നെല്ലിയമ്പം സ്വദേശിയാണ്. ഇദ്ദേഹം ശ്വാസകോശാര്‍ബുദത്തിന് 20 ദിവസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നവെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകിരച്ചത്. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നെല്ലിയമ്പം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഇത്തഹേതത്ിന്റെ ഖബറടക്കം നടക്കും.

അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കൊവിഡ് പോസിറ്റീവ് ആകുന്ന രോഗലക്ഷണമില്ലാത്ത രോഗികള്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ നല്‍കുന്ന രീതി സംസ്ഥാനത്ത് ഇന്ന് മുതല്‍ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. കര്‍ശന നിബന്ധനകളോടെയാണ് കൊവിഡ് രോഗികള്‍ക്ക് ചികിത്സ വീട്ടില്‍ നല്‍കുക. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണമില്ലാത്ത രോഗികളുടെ ചികിത്സ വീട്ടില്‍ തന്നെയാക്കാന്‍ വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പ്രായോഗികതയും മറ്റ് വശങ്ങളും പരിശോധിച്ചതിന് ശേഷമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Loading...