സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം കൂടി;മരിച്ചത് ആലപ്പുഴ സ്വദേശി

ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെയാണ് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് കൊവിഡ് രോഗികളുടെ എണ്ണം 9000 കടക്കുന്നത്. അതേസമയം ആലപ്പുഴയില്‍ കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ മുഹമ്മ സ്വദേശിയായ മഹികുമാര്‍ ആണ് മരിച്ചത്. ണ്ടാനം മെഡിക്കല്‍ കോളജില്‍ വച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

55 വയസ്സായിരുന്നു.പത്തു ദിവസത്തോളമായി ഇദ്ദേഹം വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഏറെ നാളായി വൃക്ക, കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്ന മഹികുമാര്‍ ഇന്ന് രാവിലെയാണ് മരിച്ചത്.ഇന്നലെ 605 പേര്‍ക്കാണ് ആലപ്പുഴയില്‍ കൊവിഡ് ബാധിച്ചത്. ഇതില്‍ 590 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്. 5446 പേരാണ് ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത്.

Loading...