സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി;ഹൃദയസ്തംഭനം മൂലം മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം എറണാകുളത്ത് ഹൃദയസ്തംഭനം മൂലം മരിച്ച സ്ത്രീക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ് ആണ് ഇന്ന് രാവിലെയോടെ ഹൃദയസ്തംഭനം മൂലം മരിച്ചത്. എറണാകുളം ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്.മരിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 59 വയസായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് വത്സമ്മയെ നെഞ്ചുവേദനയെ തുടർന്ന് ആലുവയിലെ ആശുപത്രിയിൽ എത്തിച്ചത്. കാലങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയിൽ ആയിരുന്നു വത്സമ്മ. ഇവര്‍ക്ക് കൊവിഡ് രോഗ ലക്ഷണങ്ങൾ ഇല്ലായിരുന്നു എന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വത്സമ്മയുടെ കൊവിഡ് ഉറവിടം വ്യക്തമല്ല. ആരോഗ്യ വകുപ്പ് ഇവരുടെ സമ്പർക്ക പട്ടിക തയ്യറാക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 488 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 167 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 76 പേർക്ക് രോഗം സ്ഥിരീകരിച്ചു. 234 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഹെൽത്ത് വർക്കർമാർ, ഐടിബിപി, ബിഎസ്എഫ് രണ്ട് വീതവും, ഡിഎസ്‌സിയിൽ നിന്ന് നാല് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Loading...

അതേസമയം സംസ്ഥാനം അതീവ ഗൗരവമായ സാഹചര്യത്തിലേക്കാണ് പോകുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രതികരിച്ചത്.സൂപ്പര്‍സ്‌പ്രെഡ് എന്നത് സമൂഹവ്യാപനത്തിന്റെ തൊട്ടുമുന്‍പുള്ള അവസ്ഥയാണ്. സ്വാഭാവികമായും ഇനി സമൂഹവ്യാപനത്തിന്റേതായ ഘട്ടത്തിലേക്കാണ് സംസ്ഥാനം നീങ്ങുക. അതിലേക്ക് പോകാതെ പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിയണം. പ്രതിദിനം 400ല്‍ കൂടുതല്‍ കേസുകളാണ് തുടര്‍ച്ചയായ രണ്ട് ദിവസം റിപ്പോര്‍ട്ട് ചെയ്തത്. സമ്പര്‍ക്ക രോഗികളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. ഒരാളില്‍ നിന്നും അനേകം പേരിലേക്ക് പകരുന്ന സൂപ്പര്‍സ്പ്രെഡ് ഇപ്പോള്‍ ആയിക്കഴിഞ്ഞിരിക്കുകയാണ്. ഇനി സമൂഹവ്യാപനത്തിലേക്ക് എപ്പോള്‍ നീങ്ങും എന്നതിനെ കുറിച്ചേ ആശങ്കപ്പെടേണ്ടതായിട്ടുള്ളൂവെന്നും മുഖ്യമന്ത്രി