സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കോട്ടയം സ്വദേശിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്

കോട്ടയം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോട്ടയം പാറക്കത്തോട് സ്വദേശി അബ്ദുള്‍ സലാം ആണ് മരിച്ചത്. 71 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രമേഹവും വൃക്കരോഗങ്ങളടക്കം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. പാറത്തോട് സ്വദേശിയായ അബ്ദുള്‍ സലാമിനെ ജൂലൈ 6നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധ എവിടെ നിന്നാണ് ഉണ്ടായതെന്ന് ഇത് വരെ വ്യക്തമല്ല.

അതേസമയം കേരളത്തില്‍ കൊവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനവാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവ,ം 435 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 19 പേര്‍ക്കുവീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും , കോട്ടയം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്

Loading...